ആലപ്പുഴ: കളക്ടറേറ്റ് ജംഗ്ഷന് സമീപത്തെ നടപ്പാത കാല്‍നടയാത്രക്കാര്‍ക്ക് വാരിക്കുഴിയാകുന്നു. കളക്ടറേറ്റ് ജംഗ്ഷന്- കണ്ണന്‍വര്‍ക്കി പാലം റോഡിന്റെ പടിഞ്ഞാറുഭാഗത്തുള്ള നടപ്പാതയാണ് യാത്രക്കാര്‍ക്ക് അപകടഭീഷണിയായിരിക്കുന്നത്. നിയന്ത്രണം വിട്ട വാഹനം നടപ്പാതയിലേക്ക് പാഞ്ഞുകയറിയതിനെത്തുടര്ന്ന് പാതയിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ തകര്‍ന്നിരുന്നു. കോണ്‍ക്രീറ്റ് അടര്‍ന്നുമാറി കമ്പികള്‍ മാത്രമായ അവസ്ഥയിലാണ് സ്ലാബുകള്‍.
ഇത് ശ്രദ്ധിക്കാതെ എത്തുന്നവര്‍ ഇതിനിടയില്പ്പെടുന്നതും നിത്യസംഭവമാണ്. ജില്ലാ ഭരണ കേന്ദ്രത്തിലെ വിവിധ ഓഫീസുകളിലെത്തുന്ന ജീവനക്കാരും പൊതുജനങ്ങളും സമീപത്തെ വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന പാതയാണ് തകര്‍ന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്താത്തത്. നടപ്പാത തകര്‍ന്നത് സംബന്ധിച്ച് നിരവധി പരാതികള്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയെങ്കിലും യാതൊരു പരിഹാരവുമുണ്ടായിട്ടില്ല.