കളിച്ചുകൊണ്ടിരുന്ന മുന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു

klm-sunതെന്മല: വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മുന്ന് വയസുകാരിക്ക് സൂര്യാഘാതമേറ്റു. ആരൃങ്കാവ് കോട്ടവാസല്‍ തട്ടേക്കാട്ട് വീട്ടില്‍ സിബിയുടെ മകള്‍ സിയയ്ക്കാണ് കഴുത്തില്‍ പൊളളലേറ്റത്.ഇന്നലെ രാവിലെ പതിനൊന്നോടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന സിയ കഴുത്തില്‍ പിടിച്ച് കരഞ്ഞ് അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് വീട്ടുകാര്‍ കുഞ്ഞിനെ ആര്യങ്കാവിലെ ആശുപത്രിയില്‍ എത്തിച്ചത്. കഴുത്തിന് ചുറ്റം ചുവന്ന് തടിച്ച നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് സൂര്യാഘാതമേറ്റതാണെന്ന് കണെ്ടത്തി ചികില്‍സ നല്‍കിയത്.

Related posts