മനുഷ്യനെ കാര്‍ന്നുതിന്നുന്ന രോഗമാണ് കാന്‍സര്‍. രോഗാവസ്ഥയിലെ വേദനയിലും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സ്നേഹവും സാമീപ്യവും കൊതിക്കുന്നവരാണ് കാന്‍സര്‍ രോഗികള്‍. മറ്റുള്ളവരുടെ തമാശനിറഞ്ഞ വാക്കുകള്‍ ചിലപ്പോള്‍ അവരുടെ മനസില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചേക്കാം. കാന്‍സര്‍ രോഗിയായ സഹപാഠിയെ മകള്‍ കളിയാക്കിയെന്നറിഞ്ഞ മാതാവ് ചെയ്തത് ഇപ്പോള്‍ സൈബര്‍ ലോകത്ത് സംസാരവിഷയമാണ്.
കീമോതെറാപ്പി ചെയ്തതിനാല്‍ മുടി കൊഴിഞ്ഞ കുട്ടിയെയാണ് ഈ അമ്മയുടെ മകള്‍ കളിയാക്കിയത്. അതിനാല്‍ത്തന്നെ മകളുടെ മുടി മുറിച്ചാണ് ആ അമ്മ ശിക്ഷ നല്‍കിയത്. മുടിയില്ലാത്തതിനാലാണല്ലോ മകള്‍ സഹപാഠിയെ കളിയാക്കിയത്. യുട്യൂബില്‍ പ്രത്യക്ഷപ്പെട്ട വീഡിയോയില്‍ അമ്മയുടെയും മകളുടെയും മുഖം വ്യക്തമല്ല. മുടി മുറിച്ചുനീക്കുന്നതിനിടയിലും അമ്മ മകളെ ഉപദേശിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.
പോര്‍ച്ചുഗീസ് ഭാഷയാണ് സംസാരിക്കുന്നതെങ്കിലും ഇത് ഏതു രാജ്യത്തുനിന്നു ചിത്രീകരിച്ചതാണെന്നോ എന്നു ചിത്രീകരിച്ചതാണെന്നോ വ്യക്തമല്ല. നിരവധി വിമര്‍ശങ്ങള്‍ ഈ അമ്മയുടെ പ്രവൃത്തിക്കെതിരേ ഉയര്‍ന്നെങ്കിലും അവരെ പിന്തുണച്ചും നിരവധി ആളുകള്‍ രംഗത്തെത്തി. രോഗം ആര്‍ക്കും വരാം, രോഗികളെ കളിയാക്കുന്നത് ശരിയല്ല എന്ന സന്ദേശം ഇവിടെ ഉയരുന്നുണ്ട്.