ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാരണം; രാ​ഹു​ൽ​ഗാ​ന്ധി 16നു ​രാ​വി​ലെ പ​ത്ത​നം​തി​ട്ട​യി​ൽ

പ​ത്ത​നം​തി​ട്ട : പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ൻ​റ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​ത്തി​ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി 16ന് ​രാ​വി​ലെ 10 ന്് ​ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തും. ഇ​ത് സം​ബ​ന്ധി​ച്ച് സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ജി​ല്ലാ പോ​ലീ​സ് അ​ധി​കാ​രി​ക​ളും ജി​ല്ലാ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ച​ർ​ച്ച ചെ​യ്തു. സു​ര​ക്ഷ ഒ​രു​ക്കു​ന്ന സ്പെ​ഷ്യ​ൽ പ്രൊ​ട്ട​ക്ഷ​ൻ ഗ്രൂ​പ്പ് (എ​സ്പി​ജി) ഇ​ന്ന് പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തും.

ജി​ല്ല​യി​ലെ 78 കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടേ​യും യു​ഡി​എ​ഫി​ൻ​റേ​യും നേ​തൃ​ത്വ​ത്തി​ൽ പ​ര​മാ​വ​ധി പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള വി​പു​ല​മാ​യ ത​യാ​റെ​ടു​പ്പു​ക​ളു​ടെ ഭാ​ഗ​മാ​യി ഇ​തു​വ​രെ 700 ബ​സു​ക​ൾ ബു​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു.

ഒ​രു ല​ക്ഷം പ്ര​വ​ർ​ത്ത​ക​രെ ജി​ല്ലാ സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു​വെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു. സ​മ്മേ​ള​ന​ത്തി​നെ​ത്തു​ന്ന പ്ര​വ​ർ​ത്ത​ക​രും പൊ​തു​ജ​ന​ങ്ങ​ളും രാ​വി​ലെ 10നു ​മു​ന്പേ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​ക്ക​ണം.

വെ​യി​ലി​ൽ നി​ന്നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ കൂ​റ്റ​ൻ പ​ന്ത​ലും ഇ​രി​ക്കാ​ൻ ക​സേ​ര​ക​ളും സ്റ്റേ​ഡി​യ​ത്തി​ൽ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്. രാ​വി​ലെ ഒ​ന്പ​തി​ന് അ​രു​ണ്‍ വി​ശ്വ​നാ​ഥ് മ്യൂ​സി​ക് ഇ​വ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​സ​ദ​സ് ആ​രം​ഭി​ക്കും.

Related posts