കണ്ടാല്‍ ആരും ഭയന്നു പോകുന്ന ഒരു നായ. പക്ഷേ, അവനെ ഇട്ടു വട്ടു കറക്കുന്നതു ആരാണെന്നതു സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. ഒരു അണ്ണാറക്കണ്ണനാണു നായയ്ക്കു പണി കൊടുക്കുന്നത്. ഓസ്ട്രിയയില്‍ വച്ചു ചിത്രീകരിച്ചതെന്നു കരുതപ്പെടുന്ന ഈ വീഡിയോ ആണു ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ശ്രദ്ധ നേടുന്നത്.തന്നെ പിടിക്കാന്‍ ശ്രമിക്കുന്ന നായയും അവനെ ഓരോ തവണയും വെട്ടിച്ചു രക്ഷപ്പെടുന്ന അണ്ണാറക്കണ്ണനും ആണു വീഡിയോയില്‍ തെളിയുന്നത്.
1.2 മില്യണ്‍ വ്യൂസ് ആണു ഒരേയൊരു ദിവസം കൊണ്ടു ഇതിനു ലഭിച്ചത്. കിട്ടി കിട്ടിയില്ല എന്ന തരത്തില്‍ നായയുടെ കൈയില്‍ നിന്ന് ഊരിപ്പോവുന്ന അണ്ണാന്‍ ചിരിയോടൊപ്പം ചിന്തയും ഉണര്‍ത്തി എന്നതാണു വാസ്തവം. ഇതു കണ്ടിട്ടു ഞാന്‍ എന്റെ സ്വപ്‌നങ്ങളെ പിന്തുടരുന്നതു പോലെയുണ്ടെന്നാണു ഫേസ്ബുക്കില്‍ ഒരാള്‍ എഴുതിയ കമന്റ്. 1,000 ലൈക്കുകളാണു ഈ കമന്റ് വാരിക്കൂട്ടിയത്.