കള്ളക്കഥയോ? ഓണ്‍ലൈനിലും വാട്ട്‌സ് ആപ്പിലും കൊച്ചിയില്‍ ആശുപത്രി ജീവനക്കാരി മാനഭംഗത്തിന് ഇരയായതായി പ്രചാരണം; പരാതികളൊന്നും കിട്ടിയിട്ടില്ലെന്ന് പോലീസ്

rapeകൊച്ചി: കൊച്ചിയിലെ ഒരു ആശുപത്രി ജീവനക്കാരി ജോലികഴിഞ്ഞു മടങ്ങുമ്പോള്‍ ക്രൂരമായി മാനഭംഗത്തിന് ഇരയായതായി സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രചാരണം. രാത്രി ജോലി കഴിഞ്ഞു മടങ്ങും വഴി ആശുപത്രിയുടെ അടുത്തുള്ള റെയില്‍വേ ട്രാക്കിന്റെ സമീപത്ത് ആക്രമിക്കപ്പെട്ടതായിട്ടാണു വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കുറെ ദിവസമായി എറണാകുളം ജില്ലയില്‍ ഈ വാര്‍ത്ത അന്തരീക്ഷത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ്. എന്നാല്‍, പരാതിയോ മറ്റോ ഇല്ലാത്തതിനാല്‍ പോലീസും ഇക്കാര്യത്തില്‍ സ്ഥീരികരണം നല്‍കിയിട്ടില്ല.

യുവതി ജോലിക്കെത്തി മൂന്നാം ദിവസമാണ് ആക്രമണത്തിന് ഇരയായതെന്നു റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുവതി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണത്രേ. സംഭവം പുറത്തറിയാതിരിക്കാന്‍ പീഡനത്തിനിരയായ യുവതിയെ ആശുപത്രിയില്‍ തന്നെ രഹസ്യമായി താമസിപ്പിച്ചു വിദഗ്ധ ചികിത്സ നല്‍കി വരുന്നതായിട്ടാണ് ആരോപണം. പീഡനത്തിരയായ യുവതിയോ ബന്ധുക്കളോ ഇതുവരെ പരാതി ഒന്നും നല്‍കിയിട്ടില്ല എന്നാണു പോലീസ് പറയുന്നത്.

പരാതി കിട്ടാതെ അന്വേഷണം നടത്താന്‍ കഴിയില്ല എന്ന നിലപാടിലാണു പോലീസ്. ഇക്കാര്യത്തെക്കുറിച്ചു യാതൊരു അറിവും ലഭിച്ചിട്ടില്ല എന്നു പോലീസ് ഉറപ്പിച്ചു പറയുന്നു. അതേസമയം, റെയില്‍വേ ട്രാക്കിന്റെ മറുവശത്താണു നഴ്‌സിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥിതി ചെയുന്നത്. രാത്രി റയില്‍വേ ട്രാക്ക് കടന്നു പോകുന്നതു സുരക്ഷിതമല്ലാത്തതിനാല്‍ ഈ ഇന്‍സ്റ്റിറ്റിയൂട്ട് ആശുപത്രിയുടെ അടുത്തേക്കു മാറ്റി സ്ഥാപിക്കുന്നതിനായി ആരോ ഇറക്കിയ കള്ളക്കഥയാണിതെന്നും അഭ്യൂഹങ്ങളുണ്ട്.

Related posts