കള്ളുഷാപ്പില്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന; രണ്ടുപേര്‍ കസ്റ്റഡിയില്‍

klm-rishirajsingകായംകുളം: കള്ളുഷാപ്പില്‍ എക് സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ മിന്നല്‍ പരിശോധന. അനധികൃതമായി സൂക്ഷിച്ച കള്ള് പിടികൂടി. രണ്ടുപേര്‍ കസ്റ്റഡിയില്‍.  കായംകുളം പരിപ്രയിലെ 11-ാം നമ്പര്‍ ഷാപ്പിലാണ് കമ്മീഷണര്‍ നേരിട്ട് എത്തിയത്. ഇവിടെനിന്നും അനധികൃതമായി സൂക്ഷിച്ച 150 ലിറ്റര്‍ കള്ള് പിടികൂടി. ഷാപ്പ് മാനേജര്‍ ജിനചന്ദ്രന്‍, ലൈസന്‍സി പ്രദീപ് എന്നിവരെ കസ്റ്റഡിയില്‍ എടുക്കുക യും ചെയ്തു.

കായംകുളത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമി നാറില്‍ പങ്കെടു ത്ത് മടങ്ങുമ്പോഴായിരുന്നു മിന്നല്‍ പരിശോധന.   കായംകുളത്തെ ചില ഷാപ്പുകളില്‍ വ്യാജ ക്കള്ളും സ്പിരിറ്റ് ചേര്‍ത്ത കള്ളും വില്‍പ്പന നടത്തുന്നതായി എക്‌സൈസ് കമ്മീ ഷണര്‍ക്ക് മുമ്പ് നിരവധി പരാതി ലഭിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഷാപ്പുകളില്‍ പരിശോധന കര്‍ശനമാ ക്കുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു.

Related posts