കൊല്ലം: കശുവണ്ടി സംഭരിക്കാന്‍ കോര്‍പ്പറേഷന്റെ ഭരണകര്‍ത്താക്കള്‍ക്ക് കഴിയുന്നില്ല എങ്കില്‍ തൊഴിലാളികള്‍ക്ക് ജോലി നല്കാന് ബദല്‍ സംവിധാനം ഒരുക്കണമെന്ന് ഡിസിസി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ആവശ്യപ്പെട്ടു.കോര്പ്പറേഷന് എംഡിയും ചെയര്മാന് തോട്ടണ്ടി വാങ്ങുന്നതിന് ഇലക്ഷന് കമ്മീഷന്റെ അനുവാദത്തിന് സമീപിച്ചത് ഗൂഡാലോചനയാണ്. കോര്പ്പറേഷന് തോട്ടണ്ടി വാങ്ങുന്നതും പ്രവര്‍ത്തിക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യമല്ലാതിരുന്നിട്ടും അനാവശ്യമായി ഇലക്ഷന് കമ്മിഷനെ ഇടപെടുത്തുകയായിരുന്നു.
ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ കയറൂരി വിട്ടാണ് കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന സാഹചര്യം സൃഷ്ടിച്ചത്. അഴിമതി കണ്ടുപിടിച്ചു നടപടിയെടുക്കുന്നതിന് പകരം ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തത്.സര്‍ക്കാരിന്റെ അനുവാദമില്ലാതെ റിപ്പോര്‍ട്ട് നല്കിയ ഉദ്യോഗസ്ഥര്‍ തൊഴിലാളികള്‍ക്ക് ജോലി ഇല്ലാതാക്കി സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തുകയാണെന്ന് കൊടിക്കുന്നില്‍ പറഞ്ഞു. അടച്ചിട്ടിരിക്കുന്ന കശുവണ്ടി ഫാക്ടറികള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിന്നക്കടയില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കൊടിക്കുന്നില്‍.
ജില്ലാ പ്രസിഡന്റ് എന്‍. അഴകേശന്, അഡ്വ. കാഞ്ഞിരവിള അജയകുമാര്‍, കെ. സി. രാജന്, അഡ്വ. ബിന്ദു കൃഷ്ണ, എ. കെ.ഹഫീസ്, കൈതവനത്തറ ശങ്കരന്‍കുട്ടി, വടക്കേവിള ശശി, കൃഷ്ണവേണി ജി. ശര്‍മ, അയത്തില്‍ തങ്കപ്പന്, ടി. ആര്. ഗോപകുമാര്‍, വസന്തകുമാരി, നാസര്‍, ജയപ്രകാശ്, ചിറ്റുമൂല നാസര്‍, ഹരീഷ്കുമാര്‍, ഫിലിപ്, മൈലക്കാട് സുനില്‍, ജയകുമാര്‍, ജയശ്രീ രമണന്, അനുജാ വിജയന്, ചന്ദ്രബോസ്, ശ്രീകുമാരി, എസ്. സുഭാഷ്, ശ്രീനിവാസന്, പനയം സജീവ് എന്നിവര്‍ പ്രസംഗിച്ചു.