കാക്ക മുട്ടൈ എന്ന സിനിമ ഇറങ്ങിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഐശ്വര്യ രാജേഷ്. ഈ ഒരു ഒറ്റ ചിത്രത്തിലെ അഭിനയ മികവിന്റെ പേരില്‍ നിരവധി അവസരങ്ങള്‍ നടിയെ തേടിയെത്തുകയും ചെയ്തു. ഇപ്പോള്‍ ദാ ബോളിവുഡില്‍ നിന്നും വിളി വന്നിരിക്കുകയാണ് നടിക്ക്. അര്‍ജുന്‍ രാംപാല്‍ നായകനാകുന്ന ചിത്രം ഡാഡിയിലൂടെയാണ് ഐശ്വര്യ ബോളിവുഡില്‍ അരങ്ങേറുന്നത്. ആഷിം അലുവാലിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തില്‍ ഐശ്വര്യയ്ക്ക് ഏറെ പ്രാധാന്യമുള്ള വേഷമാണ്. അതേസമയം ഭാഷയൊരു പ്രശ്‌നമാണെന്നും ഹിന്ദി പഠിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ഐശ്വര്യ പറഞ്ഞു. കാക്കമുട്ടൈയിലെ അഭിനയം തന്നെയാണ് ഐശ്വരയ്ക്ക് ബോളിവുഡിലേക്കുള്ള അവസരം തുറന്നുകൊടുത്തത്.