മോഹന്‍ലാലിനെയും ജൂനിയര്‍ എന്‍ ടി ആറിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ജനത ഗാരേജ് എന്ന ചിത്രം ഇന്നലെ തിയറ്ററുകളിലെത്തി. നിത്യാമേനോനും സാമന്തയും നായികമാരായെത്തുന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സുമായി കാജല്‍ അഗര്‍വാളും വരുന്നു. ഐറ്റം ഡാന്‍സില്‍ കാജല്‍ അഗര്‍വാളിന്റെ ലുക്ക് പുറത്തുവിട്ടപ്പോഴാണ് പപ്പരാസികള്‍ ഒരു കോപ്പിയടി രഹസ്യം കണ്ടെത്തിയത്.
ഗാനരംഗത്ത് കാജല്‍ ധരിക്കുന്ന വേഷം കരീന കപൂറില്‍ നിന്നു കോപ്പിയടിച്ചതാണെന്നാണ് പപ്പരാസികളുടെ കണ്ടെത്തല്‍. ഹീറോയിന്‍ എന്ന ചിത്രത്തില്‍ ഹല്‍കത്ത് ജവാനി എന്ന ഐറ്റം ഡാന്‍സുമായി കരീന കപൂര്‍ എത്തിയപ്പോള്‍ ധരിച്ച വേഷമാണ് കാജല്‍ ഈ ഐറ്റം രംഗത്ത് അണിഞ്ഞിരിക്കുന്നതത്രേ. ഗാനരംഗത്ത് കാജലിനൊപ്പം ആടിപ്പാടി നൃത്തം ചെയ്യാന്‍ മോഹന്‍ലാലും ജൂനിയര്‍ എന്‍ടിആറും എത്തുന്നുണ്ട് എന്നാണ് വിവരം. വളരെ സെക്‌സി ലുക്കിലാണ് കാജല്‍ എത്തുന്നത്.