കാഞ്ഞിരക്കൊല്ലി ചിറ്റാരിയില്‍ 80 പായ്ക്കറ്റ് കര്‍ണാടക മദ്യം പിടികൂടി

knr-madhyhamശ്രീകണ്ഠപുരം: കാഞ്ഞിരക്കൊല്ലി ചിറ്റാരിയില്‍ വീട്ടുപറമ്പില്‍നിന്നു 80 പായ്ക്കറ്റ് കര്‍ണാടക മദ്യം ശ്രീകണ്ഠപുരം എക്‌സൈസ് സംഘം പിടികൂടി. തോണിപ്പാറ ശശിയുടെ വീട്ടുപറമ്പില്‍നിന്നാണ് മദ്യം പിടികൂടിയത്. എക്‌സൈസ് സംഘത്തെ കണ്ട് ഇയാള്‍ ഓടിരക്ഷപ്പെട്ടു. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നുരാവിലെ 11ഓടെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സി. അനന്തകുമാറിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തുകയായിരുന്നു. ചാക്കില്‍കെട്ടി കുറ്റിക്കാട്ടില്‍ സൂക്ഷിച്ച നിലയിലായിരുന്നു മദ്യം.

Related posts