ഈരാറ്റുപേട്ട: നിര്‍മാണം ആരംഭിച്ച കാഞ്ഞിരപ്പള്ളി–ഈരാറ്റുപേട്ട–മുട്ടം റോഡിലെ അപകടവളവുകള്‍ നിവര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ അറിയിച്ചു.പ്രധാന അപകടവളവുകള്‍ തെരഞ്ഞെടുത്ത് വസ്തു ഉടമകളുടെ സഹകരണത്തോടുകൂടി റോഡ് വീതികൂട്ടി വളവുകള്‍ കുറയ്ക്കുവാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായി ഈ മേഖലയിലെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സഹകരിക്കണം. ഈ റോഡിലെ മുഴുവന്‍ പിഡബ്ല്യുഡി പുറമ്പോക്കുകളും അളക്കുവാനും കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുവാനും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എംഎല്‍എ അറിയിച്ചു.
കാഞ്ഞിരപ്പള്ളി–-മുട്ടം റോഡിലെ അപകടവളവുകള്‍ നിവര്‍ത്തും: പി.സി. ജോര്‍ജ് എംഎല്‍എ
