മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് താലൂക്കിലെ വിനോദ സഞ്ചാരകേന്ദ്രമായ കാഞ്ഞിരപ്പുഴ ഉദ്യാനം ജലസേചന വകുപ്പിന് കൈമാറാന്‍ ധാരണ. വികസനം മുരടിക്കുന്ന ഉദ്യാനം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ കൈയില്‍നിന്നാണ് തിരിച്ചെടുത്ത്് ജലസേചനവകുപ്പിനു കൈമാറാന്‍ തീരുമാനിച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം ഉള്ളതിനാലാണ് ഇതിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടക്കാത്തത്. ചുരുങ്ങിയത് അഞ്ചുകോടി രൂപയെങ്കിലും ഉണ്ടെങ്കിലേ കാഞ്ഞിരപ്പുഴയില്‍ നല്ലരീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാകൂ.
ഡാമിന്റെ വികസനം നാട്ടുകാരുടെയും വിനോദസഞ്ചാരികളുടെയും സ്വപ്നം തന്നെയാണ്. അഞ്ചുവര്‍ഷംമുമ്പാണ് ഇവിടെ ചെറിയതോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടന്നത്. മണ്ണാര്‍ക്കാട് എംഎല്‍എയായിരുന്ന ജോസ് ബേബിയുടെ വികസനഫണ്ടില്‍നിന്നും 50 ലക്ഷം രൂപ അനുവദിച്ചാണ് വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ഉദ്യാനത്തില്‍ വൈദ്യുതിവിളക്കുകള്‍ സ്ഥാപിക്കല്‍, റോഡിന്റെ ടാറിംഗ് എന്നിവയാണ് അന്നു നടത്തിയത്. പേരിനുമാത്രം ഉദ്യാനത്തിനു പുറത്ത് ഇന്റര്‍ലോക്ക് കടകളും സ്ഥാപിച്ചു. അന്നുതന്നെ രണ്ടുകോടിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. മലമ്പുഴ ഡാം നവീകരിച്ച മാതൃകയില്‍ കാഞ്ഞിരപ്പുഴ ഡാമും നവീകരിക്കണം. കാഞ്ഞിരപ്പുഴഡാമും ഇതേപോലെ നവീകരിച്ചാല്‍ ആറുമാസംകൊണ്ടുതന്നെ നഷ്ടത്തിലായ ഉദ്യാനത്തെ ലാഭത്തിലാക്കാന്‍ കഴിയുമെന്നാണ് ജലസേചനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.