കാട്ടാന ചെരിഞ്ഞതു വെടിയേറ്റ്; രണ്ടു പേര്‍ കസ്റ്റഡിയില്‍

KTM-ARREST1ഇരിട്ടി: ആറളം ചതിരൂര്‍വനത്തില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തിയതു വെടിയേറ്റാണെന്നു വനംവകുപ്പ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്നു രണ്ടു പേരെ വനപാലകര്‍ കസ്റ്റഡിയിലെടുത്തു.    പരിപ്പുതോട് നവജീവന്‍ കോളനിക്കടുത്ത് വനത്തിനടുത്തു ജനവാസ മേഖലയിലെ തോട്ടിലാണ് ഇന്നലെ ആനയെ ചെരിഞ്ഞ നിലയില്‍ വനപാലകര്‍ കണ്ടെത്തിയത്. കൊമ്പനായയുടെ കുത്തേറ്റാണ് 10 വയസ് പ്രായമുള്ള പിടിയാന ചെരിഞ്ഞെതെന്നു കരുതിയതെങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തില്‍ ആനയുടെ വയറ്റില്‍ നിന്നും വെടിയുണ്ട കണ്ടെത്തിയിരുന്നു.   കഴുത്തിലും പുറകുവശത്തും കൊമ്പനായുടെ കുത്തേറ്റുപോലുള്ള മുറിവുകളുണ്ടായിരുന്നു. കസ്റ്റഡിയിലെടുത്തവരെ വനപാലര്‍ ചോദ്യംചെയ്തു വരികയാണ്.

Related posts