തൃശൂര്‍: കല്യാണ്‍ ജ്വല്ലേഴ്‌സ് ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡര്‍ സോനം കപൂര്‍ ഇന്നലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ 2016ലെ ആംഫര്‍ ഗാലയില്‍ മനോഹരമായ പോള്‍കി ഡയമണ്ട് പതിപ്പിച്ച ജുംകകള്‍ അണിഞ്ഞു പങ്കെടുത്തു. റിയ കപൂറും കല്യാണ്‍ ജ്വല്ലേഴ്‌സും ചേര്‍ന്നു നിര്‍മിച്ച രണ്ടു ജോടി ജുംകകളാണ് സോനം കപൂര്‍ പ്രഥമ ആംഫര്‍ വിരുന്നില്‍ അണിഞ്ഞത്.
ഡയമണ്ടുകളും ചുവന്ന റൂബികളും ക്വീന്‍ സൈസിലുള്ള മുത്തുകളും ടെമ്പിള്‍ ജ്വല്ലറി മാതൃകയില്‍ പൂക്കളും പൂവിതളുകളും ദേവതകളും എല്ലാം സമന്വയിപ്പിച്ച സങ്കീര്‍ണമായ രൂപകല്പനയാണ് ഈ ജുംകകളുടെ പ്രത്യേകത. സോനം കപൂര്‍ അണിഞ്ഞ ആദ്യസെറ്റ് ജുംകകള്‍ 144.44 കാരറ്റ് ആണ്. ഇവയില്‍ പോള്‍കി ഡയമണ്ടുകള്‍ 6.95 കാരറ്റ്, ഡയമണ്ടുകള്‍ രണ്ടു കാരറ്റ്, റൂബി 1.63 കാരറ്റ്, മുത്തുകള്‍ 41.05 കാരറ്റ് എന്നിങ്ങനെയാണ്. രണ്ടാമത്തെ ജുംക സെറ്റ് 93.31 കാരറ്റാണ്. ഇവയില്‍ പോള്‍കി ഡയമണ്ടുകള്‍ 7.26 കാരറ്റ്, ഡയമണ്ടുകള്‍ 1.32 കാരറ്റ്, റൂബി 0.65 കാരറ്റ്, മുത്തുകള്‍ 30.45 കാരറ്റ് എന്നിങ്ങനെയാണ്.
അന്തര്‍ദേശീയ തലത്തില്‍ കാണികളെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ഫാഷന്റെ മുഖമാണ് സോനം കപൂര്‍ എന്നു കല്യാണ്‍ ജ്വല്ലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. കല്യാണ്‍ ജ്വല്ലേഴ്‌സ് തേജസ്വി എന്ന പേരില്‍ പോള്‍കി ആഭരണശ്രേണി ഈയിടെ പുറത്തിറക്കിയിരുന്നു. നിത്യോപയോഗത്തിനുവേണ്ടിയുള്ള നിമാഹ് എന്ന പരമ്പരാഗത ആഭരണനിരയും പോള്‍കി ആഭരണശ്രേണിയിലുണ്ട്. ഈ ജുംകകള്‍ ഈ രണ്ടു ശ്രേണികളും സമന്വയിപ്പിച്ചതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടി.ബി. വേണുഗോപാല്‍. ഇ-മെയില്‍: യേ്‌ലിൗഴീുമഹ @ംീൃറഹമയമശെമ.രീാ. ഫോണ്‍: 09847041616.