കാമുകനെ അന്വേഷിച്ച് സണ്ണിയുടെ യാത്ര

sunny120716തന്നെ ഒറ്റയ്ക്കാക്കിപോയ കാമുകനെ തേടുകയാണ് ബോളിവുഡിലെ ഹോട്ടസ്റ്റ് നായിക സണ്ണിലിയോണ്‍. ഇത് ജീവിതത്തിലല്ല സിനിമയിലാണെന്നുമാത്രം. സണ്ണി നായികയായെത്തുന്ന തേരാ ഇന്ദ്‌സാര്‍ എന്ന സിനിമയില്‍ നായകന്‍ അര്‍ബാസ് ഖാനെ അന്വേഷിച്ചാണ് താരം യാത്ര പുറപ്പെടുന്നത്. ഇരു താരങ്ങളും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം ഒരു റൊമാന്റിക് ത്രില്ലറാണ്.

സിനിമ ആദ്യം കച്ചില്‍ ഷൂട്ട് ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം സിനിമയുടെ ഭൂരിഭാഗവും ഹൈദരാബാദില്‍ ചിത്രീകരിക്കാന്‍ സംവിധായകന്‍ തീരുമാനിക്കുകയായിരുന്നു.   ചിത്രത്തില്‍ റോണക്ക് എന്ന കഥാപാത്രമായാണ് സണ്ണി എത്തുന്നത്. സണ്ണിയുടെ കാമുകനായ വീര്‍ ആയിട്ടാണ് അര്‍ബാസ് വേഷമിടുന്നത്. ഒരു സുപ്രഭാതത്തില്‍ ഒരു സൂചനയും നല്‍കാതെ വീര്‍ അപ്രത്യക്ഷനാവുകയാണ്. അതോടെ റോണക്കിന്റെ ജീവിതം കീഴ്‌മേല്‍ മറിയുന്നു. വീറിനെ അന്വേഷിച്ച് റോണക്ക് യാത്ര തിരിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.  സണ്ണിയുടെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന ഘടകങ്ങളൊക്കെ ഇതിലും കാണുമെന്നു സംവിധായകന്‍ ഉറപ്പു ന ല്‍കി.

Related posts