കായംകുളത്ത് എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം: സിപിഐ നേതാവിന് വെട്ടേറ്റു

KLM-BLOODCRIMEകായംകുളം: എസ്എഫ്‌ഐ എഐഎസ്എഫ് സംഘര്‍ഷത്തെ തുടര്‍ന്ന് സിപിഐ നേതാവിന് വെട്ടേറ്റു. കായംകുളം  നഗരസഭാ മുന്‍ കൗണ്‍സിലര്‍ ഷിജിയ്ക്കാണ് ഇന്നലെ രാത്രി 8.30 ഓടെ വെട്ടേറ്റത്. കായംകുളം വനിതാപോളിടെക്‌നിക്കില്‍ നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍  ഒറ്റയ്ക്ക് മത്സരിച്ച എഐഎസ്എഫ് ചെയര്‍മാന്‍ സ്ഥാനം നേടിയിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷമായി എസ്എഫ്‌ഐയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ചുകൊണ്ടിരുന്നത്.  ഇന്നലെ വൈകുന്നേരം എഐഎസ് എഫ് പ്രവര്‍ത്തകര്‍ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പട്ടണത്തില്‍ പ്രകടനം നടത്തി ഇതിനിടയില്‍ എസ്എഫ്‌ഐ എഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായി. തുടര്‍ന്ന് പോലീസ് എത്തി രംഗം ശാന്തമാക്കി.പിന്നീടാണ് ബൈക്കിലെത്തിയ സംഘം സിപിഐ നേതാവ് ഷിജിയെ വെട്ടി പരിക്കേല്‍പ്പിച്ചത് ഇയാളെ ഇപ്പോള്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് സിപിഐ പ്രവര്‍ത്തകര്‍ ഇന്ന് വൈകുന്നേരം നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തും.

Related posts