പിറവം: വീട്ടമ്മയുടെ മോര്‍ഫ് ചെയത് അശ്ലീല ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ചതിന് കേസെടുത്തിരിക്കുന്ന റോക്ക് ഗായകന്‍ കളമശേരി എച്ച്എംടി ജംഗ്ഷന് സമീപമുള്ള നവീന്‍ ജെ. അന്ത്രപ്പേറിനെക്കുറിച്ച് പിറവം പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. വിദേശത്തേക്കു കടന്നുകളയാനുള്ള സാധ്യത മുന്‍നിര്‍ത്തി ഇതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പിറവം സിഐ കെ. ശിവന്‍കുട്ടി പറഞ്ഞു.
മണീട് സ്വദേശിനിയായ വീട്ടമ്മയോടുള്ള പൂര്‍വവൈരാഗ്യമാണ് ഇതിന് പിന്നിലെന്ന് പോലീസ് പറയുന്നു. വീട്ടമ്മയുടെ സഹോദരിയെ പുനര്‍ വിവാഹം ചെയ്തത് നവീനാണ്. യുഎസിലുണ്ടായിരുന്ന സഹോദരിയുമായുള്ള വിവാഹത്തെ വീട്ടമ്മ എതിര്‍ത്തിരുന്നു. ഇവരുടെ വിവാഹ ശേഷം അധികനാള്‍ കഴിയുന്നതിന് മുമ്പ് യുഎസിലേക്ക് മടങ്ങിയ സഹോദരി നവീനെ ഒപ്പം കൊണ്ടുപോയുമില്ല. ഇവര്‍ തമ്മില്‍ നല്ല സ്വരചേര്‍ച്ച ഇല്ലാത്തിനാല്‍, സഹോദരിയുടെ മനസ് മാറ്റിയത് താനാണന്നുള്ള ധാരണയില്‍ അശ്ലീല ചിത്രങ്ങള്‍ പ്രദശിപ്പിക്കുകയായിരുന്നുവെന്ന് വീട്ടമ്മ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തയാറാക്കിയത് എച്ച്എംടി ജംഗ്ഷന് സമീപമുള്ള ഒരു സ്ഥാപനത്തിലാണെന്നു കണ്ടെത്തിയിട്ടുണ്ട്. നവീന്‍ മിക്കവാറും ഇവിടെയെത്താറുണ്ടെന്നും കംപ്യൂട്ടര്‍ ഉപയോഗിക്കാറുണ്ടെന്നും സ്ഥാപന ഉടമ മൊഴിനല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ല് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കംപ്യൂട്ടര്‍ വിശദമായ പരിശോധന നടത്തിയ ശേഷമായിരിക്കും നവീനെതിരെ തുടര്‍ നടപടി സ്വീകരിക്കുന്നതെന്ന് സിഐ പറഞ്ഞു. ഐടി നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രദശിപ്പിച്ചത് കൂടാതെ അശ്ലീല ചുവയുള്ള പോസ്റ്ററുകളും ഇയാള്‍ പ്രദശിപ്പിച്ചിരുന്നു.