വാഴക്കുളം: കാര്‍ബണ്‍ എമിഷന്‍ നിയന്ത്രണം ഒരു വെല്ലുവിളിയായി ഇന്നത്തെ വിദ്യാര്‍ഥി സമൂഹം ഏറ്റെടുക്കണമെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടറും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായ വി.ജെ. കുര്യന്‍. വാഴക്കുളം വിശ്വജ്യോതി എന്‍ജിനിയറിംഗ് കോളജ് ദിനാഘോഷം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗ്ലോബല്‍ വാമിംഗ് എഗ്രിമെന്റ് നടപ്പാക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകനുമായ കെ. എല്‍. മോഹനവര്‍മ്മ മുഖ്യ പ്രഭാഷണം നടത്തി. കോളജ് മാനേജര്‍ മോണ്‍. ജോര്‍ജ് ഓലിയപ്പുറം, പ്രിന്‍സിപ്പല്‍ പ്രഫ. ജോസഫ്കുഞ്ഞു പോള്‍, യൂണിയന്‍ അഡൈ്വസര്‍ സോമി പി. മാത്യു, യൂണിയന്‍ ചെയര്‍മാന്‍ അതുല്‍ വിന്‍സന്റ്, പിടിഎ പ്രസിഡന്റ് ബേബി ജോണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍— ആഗി ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
കാര്‍ബണ്‍ പുറന്തള്ളല്‍ നിയന്ത്രണം വെല്ലുവിളിയായി ഏറ്റെടുക്കണം: വി.ജെ. കുര്യന്‍
