കാര്‍ഷിക പുരോഗതിക്കു കര്‍ഷകരും തൊഴിലാളികളും സഹകരിക്കണം മേഴ്‌സിക്കുട്ടിയമ്മ

klm-mercykuttyammaവൈപ്പിന്‍: കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പരസ്പരം സഹകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് കാര്‍ഷികരംഗത്ത്  പുരോഗതി ഉണ്ടാകുന്നതെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പ്രസ്താവിച്ചു. ഫെബ്രുവരി രണ്ടുമുതല്‍ അഞ്ചുവരെ കൊച്ചിയില്‍ നടക്കുന്ന ഡിവൈഎഫ്‌ഐ പത്താം അഖിലേന്ത്യാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഭക്ഷണത്തിനാവശ്യമായ മത്സ്യം ശേഖരിക്കുന്നതിന്റെ ഭാഗമയി എടവനക്കാട് ആരംഭിച്ച ജൈവമത്സ്യകൃഷി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നമുക്ക് കൃഷിയും വേണം മത്സ്യവും വേണം. രണ്ടിനെയും പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്.   ചെറുപ്പക്കാരെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള തൊഴില്‍ സംസ്കാരം വളര്‍ത്തിയെടുക്കാന്‍ സര്‍ക്കാര്‍  ശ്രമിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.   ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് അധ്യക്ഷയായി.സിപി എം ജില്ലാ സെക്രട്ടറി പി രാജീവ്, ഡിവൈഎഫ്‌ഐസംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ, ജില്ലാ സെക്രട്ടറി അഡ്വ. അനില്‍കുമാര്‍  ജോയിന്റ് സെക്രട്ടറി എ പി പ്രിനില്‍ ,  സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ് സതീഷ്,  തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts