കാറില്‍ ബസ് തട്ടിയെന്നാരോപിച്ചു കെഎസ്ആര്‍ടിസി ഡ്രൈവറെ കുത്തക്കൊല്ലാന്‍ ശ്രമം;കാര്‍ ഡ്രൈവറെ അറസ്റ്റു ചെയ്തു

tvm-driverksrtcമെഡിക്കല്‍ കോളജ്: കെഎസ്ആര്‍ടിസി ബസ് കാറില്‍ തട്ടിയതിനെ തുടര്‍ന്ന് കാര്‍ ഡ്രൈവര്‍ ബസ് ഡ്രൈവറെ മര്‍ദിച്ചവശനാക്കി.  ചടയമംഗലം  ഡിപ്പോയിലെ ഡ്രൈവറായ  എരുമേലി സ്വദേശി ഷിജു (38) വിനാണ്  മര്‍ദനമേറ്റത്.  ഇന്നുരാവിലെ  ഉള്ളൂര്‍ ജംഗ്ഷനിലായിരുന്നു സംഭവം. ചടയമംഗലത്തുനിന്നും  ആറ്റിങ്ങല്‍ വഴി  തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന  ബസ് കാറില്‍ ഉരസി.  ഉടനെ കാര്‍ ഡ്രൈവര്‍  ഇറങ്ങി ബസ് ഡ്രൈവറെ മര്‍ദിക്കുകയായിരുന്നു.  തുടര്‍ന്ന് കത്തിയുപയോഗിച്ച് ഡ്രൈവറെ കുത്താന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ഇടപെട്ടതുമൂലം ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റില്ല.  ബസ് ഡ്രൈവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലാണ്.

Related posts