ഇന്നത്തെ സ്‌പെഷല്‍! കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ലേ​ഡീ​സ് ഹോ​സ്റ്റ​ൽ മെ​സ്സി​ൽ വി​ള​ന്പി​യ പൊ​രി​ച്ച മീ​നി​ൽ തേ​ര​ട്ട; ഒ​രു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം​ത​വ​ണ

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ മെ​സ്സി​ൽ വി​ള​ന്പി​യ ചോ​റി​ലും പൊ​രി​ച്ച മീ​നി​ലും തേ​ര​ട്ട. വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണ വി​ത​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ മു​ഹ​മ്മ​ദ്ബ​ഷീ​റി​നെ ഉ​പ​രോ​ധി​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ച മു​ഴു​വ​ൻ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​താ​യി നേ​തൃ​ത്വം അ​റി​യി​ച്ചു.

ലേ​ഡീ​സ് ഹോ​സ്റ്റ​ലി​ലെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ലെ പൊ​രി​ച്ച മീ​നി​ൽ നി​ന്നു തേ​ര​ട്ട ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് എ​സ്എ​ഫ്ഐ ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചു ന​ട​ത്തു​ക​യും വൈ​സ് ചാ​ൻ​സ​ല​റു​ടെ ഓ​ഫീ​സ് ഉ​പ​രോ​ധി​ക്കു​ക​യും ചെ​യ്ത​ത്. ഒ​രു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം​ത​വ​ണ​യാ​ണ് വ​നി​താ ഹോ​സ്റ്റ​ലി​ൽ പ​ഴ​കി​യ​തും വൃ​ത്തി​ഹീ​ന​മാ​യ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​തും. പ​ഴ​കി​യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും മ​ത്സ്യ​വു​മെ​ല്ലാം ഇ​വി​ടെ ഭ​ക്ഷ​ണ​ത്തി​നു ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​ദ്യാ​ർ​ഥി​ക​ൾ പ​റ​യു​ന്നു.

വൈ​സ് ചാ​ൻ​സ​ല​റു​മാ​യും സി​ൻ​ഡി​ക്ക​റ്റ് അം​ഗ​ങ്ങ​ളു​മാ​യും ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു വേ​ഗ​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​താ​യി മ​ല​പ്പു​റം ജി​ല്ലാ ക​മ്മ​റ്റി അം​ഗ​വും കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ. അ​ജ​യ് അ​റി​യി​ച്ചു. ശ്രീ​ലേ​ഷ് ആ​ദി​ത്യ ബി​തു​ൽ എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Related posts