കാറ്റിലും മഴയിലും തെക്കുംകരയില്‍ വന്‍ നാശനഷ്ടം

TCR-MAZHAവടക്കാഞ്ചേരി: കഴിഞ്ഞദിവസം വൈകീ ട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും തെക്കുംകരയില്‍ വന്‍ നാശനഷ്ടം. പുന്നംപറമ്പ്‌കോളനിയില്‍ ചാത്ത  കുളം സുബ്രഹ്മണ്യന്റെ വീടാണ് ഭാഗികമായി തകര്‍ന്നത്. മാനസിക രോഗിയായ സുബ്രഹ്മണ്യന്റെ കൂടെ ഭാര്യ രാധാമണിയും മാത്രമാണ ഉള്ളത്. ഇവര്‍ക്കു മക്കളില്ല.      മലയോര കാര്‍ഷിക മേഖലയായ തെക്കുംകര പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നേന്ത്രവാഴകളും റബര്‍ മരങ്ങളും തെങ്ങുകളും മറിഞ്ഞ് വീണാണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്.

നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് മുന്നണികളും വിവിധ പ്രദേശങ്ങളില്‍ ഉയര്‍ത്തിയിരുന്ന കൂറ്റന്‍ ഫഌക്‌സ് ബോര്‍ഡുകള്‍ റോഡിലേക്ക് മറിഞ്ഞുവീണ് വാഹനഗതാഗതം തടസപ്പെട്ടു. ഇന്നലെ വൈകീട്ട് ആറരയോടെയാണ് ശക്തമായ കാറ്റും മഴയും ഉണ്ടായത്. പുന്നംപറമ്പ് സ്വദേശികളായ  മുരിങ്ങാത്തേരി തോമസിന്റെ വീട്ടുമുറ്റത്ത് നിന്നിരുന്ന വലിയ തെങ്ങും ചെറുവത്തൂര്‍ കുഞ്ഞുവറീതിന്റെ വീട്ടുവളപ്പില്‍ നിന്നിരുന്ന കവുങ്ങും വൈദ്യുതി കമ്പിയില്‍ പൊട്ടി വീണതോടെ വൈദ്യുതി ബന്ധം താറുമാറായി. റബര്‍ മരങ്ങളും നേന്ത്രവാഴകളും ഒടിഞ്ഞ തോടെ കര്‍ഷകരും ദുരിതത്തിലായി.

Related posts