നായ കടിച്ചത് മാതാപിതാക്കളിൽ നിന്ന് മറച്ചുവച്ചു; ഒരു മാസത്തിന് ശേഷം പേവിഷ ബാധയേറ്റ് പതിനാലുകാരന് മരണം

ഒരു മാസം മുമ്പ് നായയുടെ കടിയേറ്റ സംഭവം മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ച 14 വയസുകാരൻ പേവിഷ ബാധയേറ്റ് മരിച്ചു. വിജയ് നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചരൺ സിംഗ് കോളനിയിൽ താമസിക്കുന്ന ഷഹവാസിനെ ഒന്നര മാസം മുമ്പ് അയൽവാസിയുടെ നായ കടിച്ചെങ്കിലും ഭയന്ന് മാതാപിതാക്കളിൽ നിന്ന് മറച്ചുവെച്ചുവെന്ന് പോലീസ് പറഞ്ഞു.

അസ്വാഭാവികമായി പെരുമാറാൻ തുടങ്ങിയ കുട്ടി ഭക്ഷണം കഴിക്കുന്നത് നിർത്തിയത് ചോദിച്ചപ്പോഴാണ് അയൽവാസിയുടെ നായ കടിച്ചതായി വീട്ടുകാരോട് പറയുന്നത്. 

ഷഹ്വാസിനെ വീട്ടുകാർ ഡൽഹിയിലെ സർക്കാർ ആശുപത്രിയികളിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചില്ല. ഒടുവിൽ ബുലന്ദ്ഷഹറിലെ ഒരു ആയുർവേദ ഡോക്ടറുടെ അടുത്ത് ചികിത്സയ്ക്കായി കൊണ്ടുപോയെന്നും വീട്ടുകാർ പോലീസിനോട് പറഞ്ഞു.

ആംബുലൻസിൽ ഗാസിയാബാദിലേക്ക് തിരികെ കൊണ്ടുവരുന്നതിനിടെയാണ് കുട്ടി മരിച്ചത്. സംഭവത്തിൽ പരാതി നൽകിയിട്ടുണ്ടെന്നും നായയുടെ ഉടമയ്‌ക്കെതിരെ നടപടിയെടുക്കുമെന്നും പോലീസ്  പറഞ്ഞു.

 

Related posts

Leave a Comment