കാലടി: കാലടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊന്ന തെരുവു നായ്ക്കളെ കുഴിയില്‍ നിന്നും പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ യാണ് പഞ്ചായത്തിലെ മെംമ്പര്‍മാരുടെ നേതൃത്വത്തില്‍ ഉന്മൂല സംഘാംഗങ്ങള്‍ കുടുക്കിട്ട് നായ്ക്കളെ പിടിച്ച് കൊന്നത്.
സോഫിയ സുര്‍ജിത്ത്, ഫിലോമിന എന്നിവരുടെ നേതൃത്വത്തില്‍ ആറു പേരാണ് നായ് ഉന്മൂല സംഘത്തിലുണ്ടായിരുന്നത്. കൊന്ന 22 നായ്ക്കളെ പഞ്ചായത്ത് സ്ഥലത്ത് ജെസിബി ഉപയോഗിച്ച് ആഴത്തിലുളള കുഴിയെടുത്തതിനുശേഷം അതിലിട്ടു മൂടി. അശാസ്ത്രീയമായാണ് നായ്ക്കളെ കൊന്നതെന്ന പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഈ കേസില്‍ പ്രസിഡന്റ് ഉള്‍പ്പടെ പതിനേഴ് മെംമ്പര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.