കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയില്‍ കെഎസ്‌യു-എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ അഞ്ച് കെഎസ്‌യു വിദ്യാര്‍ഥികള്‍ക്കും നാല് എസ്എഫ്‌ഐ വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റു. കെഎസ്‌യു പ്രവര്‍ത്തകരായ അനു ലോനച്ചന്‍, സനല്‍ അവറാച്ചന്‍, ആന്റു മേനാച്ചേരി, കെ.എച്ച്. ഹാരീസ്, യുണിറ്റ് പ്രസിഡന്റ് ടി. അരുണ്‍ എന്നിവരെ കാലടി സാമൂഹികാരോഗ്യ കേന്ദ്രത്തിലും എസ്എഫ്‌ഐ പ്രവര്‍ത്തകരായ വിഷ്ണു, രാജീവ്, കെ. ഹേമന്ദ്, അശ്വിന്‍ എന്നിവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച കെഎസ്‌യു പ്രവര്‍ത്തകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതിലും കെഎസ്‌യുവിന്റെ സര്‍വകലാശാലയില്‍ സ്ഥാപിച്ചിരുന്ന കൊടിമരം നശിപ്പിച്ചതുമായും ബന്ധപ്പെട്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോഴാണ് സംഘര്‍ഷമു|ായത്.
കെഎസ്‌യുവിന്റെ പ്രതിഷേധ മാര്‍ച്ച് കാലടി ടൗണില്‍നിന്ന് സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ എത്തിയപ്പോള്‍ സെക്യുരിറ്റി ജീവനക്കാരും പോലീസും തടഞ്ഞു. ഇതിനിടയില്‍ ഇരുപതോളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി വന്ന് മാര്‍ച്ചിനു നേരേ കല്ലെറിഞ്ഞു. ഇതിനെ തുടര്‍ന്ന് കെഎസ്‌യു പ്രവര്‍ത്തകരും തിരിച്ച് കല്ലേറ് നടത്തി. കല്ലേറ് നടക്കുന്നതിനിടയില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ചതോടെയാണ് സംഘര്‍ഷം ശക്തമായത്. തുടര്‍ന്ന് ഇരു സംഘടനകളിലേയും വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ഈ ഏറ്റുമുട്ടലില്‍ കാലടി സിഐ വി.കെ. നവാസിനും എസ്‌ഐ അനില്‍കുമാര്‍ ടി. മേപ്പിള്ളിക്കും പരിക്കേറ്റു.
പോലീസ് ലാത്തിവീശിയപ്പോള്‍ വിദ്യാര്‍ഥികള്‍ ചിതറിയോടിയതോടെയാണ് സംഘര്‍ഷം നിയന്ത്രണവിധേയമായത്. തുടര്‍ന്ന് കെഎസ്‌യു സംസ്കൃത സര്‍വകലാശാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ സര്‍വകലാശാല കവാടത്തില്‍ പ്രതിഷേധ യോഗം ചേര്‍ന്നു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് പ്രസിഡന്റ് പി.ബി. സുനീര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡന്റ് അനു ലോനച്ചന്‍ അധ്യക്ഷത വഹിച്ചു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് വൈസ് പ്രസിഡന്റ് മനോജ് മുല്ലശേരി, വൈശാഖ് എസ്. ദര്‍ശന്‍, ടി.ജി. സുനില്‍, ഷൈജോ പറമ്പി, കെ.ബി. സാബു, ബാലു ജി. നായര്‍, സ്റ്റീഫന്‍ മാടവന, ലിന്റോ പി. ആന്റു, ആന്റു മാവേലി തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഇപ്പോള്‍ സര്‍വകലാശാലയില്‍ പോലീസിനെ വിന്യസിച്ചിട്ടു|്. സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് ഇന്ന് കെഎസ്‌യു സംസ്ഥാനമൊട്ടാകെ കരിദിനവും എറണാകുളം ജില്ലയില്‍ പഠിപ്പുമുടക്കി സമരവും നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോയി അറിയിച്ചു.