ഫിദല്‍ കാസ്‌ട്രോയുടെ പേര് പൊതുസ്ഥലങ്ങള്‍ക്ക് ഇടില്ല; ക്യൂബ നിയമം പാസാക്കി

l-qubaഹവാന: വിപ്ലവ നായകന്‍ ഫിദല്‍ കാസ്‌ട്രോയുടെ പേര് പൊതുസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവകള്‍ക്ക് ഉപയോഗിക്കില്ല. പൊതുഇടങ്ങള്‍ക്ക് കാസ്‌ട്രോയുടെ പേരിടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ക്യൂബന്‍ ദേശീയ അസംബ്ലി പാസാക്കി. വ്യക്തിപൂജ പാടില്ലെന്ന് ജീവിച്ചിരിക്കെ തന്നെ ഫിദല്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ മരണശേഷം പൊതുസ്ഥലങ്ങള്‍, തെരുവുകള്‍, പ്ലാസകള്‍, സ്മാരകങ്ങള്‍, പ്രതിമകള്‍ എന്നിവ സ്വന്തം പേരില്‍ വരുന്നത് ഫിദല്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ഫിദലിന്റെ നിലപാടുകള്‍ അംഗീകരിക്കണമെന്ന് കാസ്‌ട്രോയുടെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ആവശ്യപ്പെട്ടിരുന്നു.

Related posts