കരുനാഗപ്പള്ളി: കേരളത്തില്‍ നാമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് കാലാവസ്ഥാവ്യതിയാനത്തിനു കാരണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എംപി. കേരളയൂത്ത് പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നമുക്ക് വേണ്ടി മണ്ണിനു വേണ്ടി കാമ്പയിന്റെ ഭാഗമായി പള്ളിക്കലാറിന്റെ തീരത്ത് നടന്ന കണ്ടല്‍വനവത്ക്കരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാരിസ്ഥിതിക പ്രശ്‌നങ്ങല്‍ കാരണം കാര്‍ഷികമേഖലയില്‍ വന്‍ പ്രതിസന്ധി നേരിടുകയാണ്.ദിനം പ്രതി വര്‍ധിച്ച് വരുന്ന കെട്ടിട സമുച്ചയങ്ങളുണ്ടാക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതം വരും തലമുറയോട് നാം ചെയ്യുന്ന ക്രൂരതയാണ്.കണ്ടല്‍കാടുകള്‍ നല്‍കുന്ന പാരിസ്ഥിതിക സംരക്ഷണം വര്‍ധിപ്പിക്കാനും അവയുടെ സംരക്ഷണത്തിനും നൂതന പദ്ധതികള്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സില്‍ സംസ്ഥാന ചെയര്‍മാന്‍ സുമന്‍ജിത്ത്മിഷ അധ്യക്ഷതവഹിച്ചു.ഗ്രാമപഞ്ചായത്തംഗം കുല്‍സും ഷംസുദ്ദീന്‍,മുന്‍ബ്ലേക്ക് പഞ്ചായത്തംഗം നജീബ് മണ്ണേല്‍,ഫോറസ്റ്റ് ഓഫീസര്‍ ബി.ഗോപകുമാര്‍,ജി.മജ്ഞുക്കുട്ടന്‍,റഹിയാനത്ത് ബീവി,സിദ്ദീഖ്,നൗഷാദ്,മുഹമ്മദ് സലീംഖാന്‍,ശിവപ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും യുവജന സംഘടനാപ്രവര്‍ത്തകര്‍,പാരിസ്ഥിതിക പ്രവര്‍ത്തകര്‍,വിദ്യാര്‍ഥികള്‍,എന്നിവര്‍ കണ്ടല്‍ വനവത്കരണ പരിപാടിയില്‍ പങ്കെടുത്തു.