കാഴ്ച നഷ്ടപ്പെട്ട ബത്സമ്മയ്ക്കു ഗോകുലം ആശുപത്രി താങ്ങായി

TVM-BALSAനെടുമങ്ങാട്: ഗുരുതരമായ രോഗത്തെ തുടര്‍ന്ന് ആനാട് മുല്ലൂര്‍കിഴക്കുംകര പുത്തന്‍ വീട്ടില്‍ ബത്സമ്മ (60) കുറച്ചു  നാളുകളായി കാഴ്ച്ച നഷ്ടപ്പെട്ട് അവസ്ഥയിലാണ്. ആനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ ഇടപെടലിനെ തുടര്‍ന്ന് ഗോകുലം മെഡിക്കല്‍ കോളജ് സാന്ത്വന പരിചരണ വിഭാഗം ബത്സമ്മയെ ഏറ്റെടുത്തു. ആതുര സേവനരംഗത്ത് ദീര്‍ഘനാളായി സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന രാജീവ് ഗാന്ധി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് കൂടിയായ ആനാട് സുരേഷിന്റെ നേതൃത്വത്തില്‍ ഗോകുലം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റു ചെയ്തു. ചികിത്സയും താമസ സൗകര്യവും ഗോകുലം മെഡിക്കല്‍ കോളജ് ഏറ്റെടുത്തു.

Related posts