കാശിയുടെ ദൃശ്യവിസ്മയ പശ്ചാത്തലത്തില്‍ ഒരു സിനിമ ‘ദേവയാനം’

dhevayanamകാശിയുടെ ദൃശ്യവിസ്മയ പശ്ചാത്തലത്തില്‍ ഒരു സിനിമ പിറവിയെടുക്കുന്നു.   കെപിഎസി ലളിത നായികയാകുന്ന ദേവയാനം നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കുന്നു. ഏയ്ഞ്ചല്‍ ബോയ്‌സ് ക്രിയേഷന്‍സിന്റെ ബാനറില്‍ അഡ്വ.ഷോബി ജോസഫ് നിര്‍മിക്കുന്ന ചിത്രത്തിന് കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്നത് സുകേഷ് റോയിയാണ്. തിരക്കഥ-സംഭാഷണം-അഡ്വ.സി.ആര്‍.അജയ്കുമാര്‍, ഛായാഗ്രഹണം-ക്രിഷ് കൈമള്‍, എഡിറ്റിംഗ്-ജോണ്‍കുട്ടി, കല-അര്‍ക്കന്‍, ചമയം-ബിനു കരുമം, കോസ്റ്റ്യും-നാഗരാജ്, പി.ആര്‍.ഓ-അജയ് തുണ്ടത്തില്‍, സംഗീതം-ചന്തുമിത്ര, ഗാനരചന-രാജീവ് ആലുങ്കല്‍, ആലാപനം-മധു ബാലകൃഷ്ണന്‍, ഡോ.സജിത് പെരുമ്പാവൂര്‍, ജയശ്രീ രാജീവ്, പ്രൊ. കണ്‍ട്രോളര്‍-സി.ബി.ബദറുദ്ദീന്‍, പ്രൊ:എക്‌സി.-ചന്ദ്രദാസ്, നൃത്തസംവിധാനം-ജയശങ്കര്‍, സ്റ്റില്‍സ്-വിദ്യാസാഗര്‍.

കൈലാഷ്, മാളവിക മേനോന്‍, സുരാജ് വെഞ്ഞാറമൂട്, നീനാകുറുപ്പ്, ദേവി അജിത്, ബേബി അക്ഷര, മുന്‍ഷി വേണു, ശാന്തകുമാരി, സരിത എന്നിവരും അഭിനേതാക്കളായെത്തുന്നു. ചിത്രീകരണം പൂര്‍ത്തിയായ ദേവയാനം’ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു. -അജയ് തുണ്ടത്തില്‍

Related posts