ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരം പുല്‍വാമയിലെ അവാനിത്‌പോറയിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. ഗോരിപോറ ഗ്രാമത്തില്‍ വെടിയൊച്ചകള്‍ കേട്ടതിനെത്തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈന്യത്തിനുനേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്നു പോലീസ് അറിയിച്ചു. നിരവധി തീവ്രവാദികള്‍ രക്ഷപെട്ടതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്.
കാഷ്മീരില്‍ രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു
