പേരൂര്‍ക്കട: സൈനികരുടെ താവളങ്ങളില്ക്കയറി തീവ്രവാദികള്‍ ആക്രമണം നടത്തി ഇന്ത്യന്‍ ഭടന്മാരെ കൊല ചെയ്യുന്നത് ഇന്ത്യാ ചരിത്രത്തില്‍ കേട്ടുകേള്‍വി ഇല്ലാത്ത സംഭവമാണെന്നും ഗുരുതരമായ സുരക്ഷാവീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വട്ടിയൂര്‍ക്കാവ് ജംഗ്ഷനില്‍ ചേര്‍ന്ന വാഴോട്ടുകോണം രവി അനുസ്മരണം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രവിസ്മാരക പുരസ്കാരം കെ. മുരളീധരന് എംഎല്‍എയ്ക്ക് അദ്ദേഹം നല്കി.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ്. നാരായണപിള്ള അദ്ധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അനുസ്മരണപ്രഭാഷണം നടത്തി. ഡി.സി.സി വൈസ്പ്രസിഡന്റ് കാവല്ലൂര്‍ മധു, വാഴോട്ടുകോണം ചന്ദ്രശേഖരന്, ടി. ഗണേശപിള്ള, ഡി. സുദര്ശനന്, ശാസ്തമംഗലം മോഹന്‍, വട്ടിയൂര്‍ക്കാവ് ചന്ദ്രശേഖരന്, വേട്ടമുക്ക് മധു, വി.കെ ഗിരിധര ഗോപന്, മധുചന്ദ്രന്, പി.എസ് പ്രശാന്ത്, സി.വി ജയചന്ദ്രന്, മോഹനന് തമ്പി, കാച്ചാണി സനില്‍, മദനദേവന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.