ആരാധകര്‍ കാത്തുകാത്തിരിക്കുന്ന മോഹന്‍ലാലിന്റെ പുലിമുരുകന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി. കാടിന്റെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ ആക്ഷന്‍ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരുമിനിറ്റ് 42 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം ലാല്‍, ബാല തുടങ്ങിയവരും ട്രെയ്‌ലറിലെത്തുന്നു. വൈശാഖ് സംവിധാനം ചെയ്യുന്ന പുലിമുരുകന്‍ മലയാളത്തിലെ ഏറ്റവും വലിയ ബജറ്റിലാണ് ഒരുങ്ങുന്നത്. ഒക്ടോബറില്‍ ചിത്രം തീയറ്ററുകളിലെത്തും.
പുലിമുരുകന്‍ ട്രെയ്‌ലര്‍ കാണാം: