കിണറ്റില്‍ വീണ മൂര്‍ഖനെ പിടികൂടി

ekm-pambകോതമംഗലം:  കിണറ്റില്‍ വീണ ആറടി നീളമുള്ള മൂര്‍ഖന്‍ പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തി കാട്ടിലേക്കയച്ചു. നെല്ലിക്കുഴി കമ്പനിപ്പടിക്ക് സമീപമുള്ള ക്രഷറിന് സമീപമുള്ള കിണറ്റിലാണ് പാമ്പ് വീണത്. ക്രഷറിലെ പണിക്കാര്‍ ഞായറാഴ്ച രാവിലെ 11.30 ഓടെ വെള്ളം കോരാനായി എത്തിയപ്പോഴാണ് കിണറ്റില്‍ പാമ്പ് കിടക്കുന്നത് കണ്ടത്. കോതമംഗലം വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ മൃഗസ്‌നേഹിയായ മൂവാറ്റുപുഴ സ്വദേശി ഷാജിയുമായി എത്തിയാണ് പാമ്പിനെ പിടികൂടിയത്.

തോട്ടി ഉപയോഗിച്ച് പാമ്പിനെ വെള്ളത്തില്‍ നിന്ന് ഉയര്‍ത്തി പിവിസി പൈപ്പിന്റെ അഗ്രത്ത് കുടുക്കിട്ട് പാമ്പിനെ പുറത്തെടുത്തു.പാമ്പിനെ കാണാന്‍ നിരവധി പേര്‍ സ്ഥലത്തെത്തിയിരുന്നു.പാമ്പിനെ കണ്ടതിന് സമീപത്ത് രണ്ട് പോത്തുകളും മൂന്ന് ആടുകളും കഴിഞ്ഞ ദിവസം ചത്തിരുന്നു. ഇവ പാമ്പു കടിയേറ്റാണ് ചത്തതെന്ന് സംശയിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു.പാമ്പിനെ പിന്നീട് തട്ടേക്കാട് വനത്തില്‍ തുറന്നുവിട്ടു.

Related posts