കീഴായിക്കോണത്ത് നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു

TVM-ACCIDENTവെമ്പായം: നിയന്ത്രണംവിട്ട കാര്‍ വീടിന്റെ മതില്‍ ഇടിച്ചു തകര്‍ത്തു. കീഴായിക്കോണം  എറിപാറക്ക് സമീപം രുഗ്മാഭവനില്‍ സുധാകരന്‍നായരുടെ വീടിന്റെ മതിലാണ് തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് സുധാകരന്‍ നായരുടെ വീടിന്റെ മതില്‍ ഇടിച്ച് തകര്‍ക്കുകയായിരുന്നു.  വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനും കാറിനും കേട് സംഭവിച്ചിട്ടുണ്ട്. കാറോടിച്ചിരുന്ന ആള്‍ക്ക് സാരമായി പരിക്കേറ്റു.

ഇതിന് മുമ്പ് ഏഴു തവണ സുധാകരന്‍ നായരുടെ വീടിന്റെ മതില്‍ അമതിവേഗത്തിലെത്തുന്ന വാഹനങ്ങള്‍ ഇടിച്ചു തകര്‍ത്തിട്ടുണ്ട്. അന്നെല്ലാം വാഹന ഉടമകള്‍ തന്നെ മതില്‍ നിര്‍മിച്ചു നല്കുകയായിരുന്നു പതിവ്. എംസി റോഡിലെ സ്ഥിരം അപകടമേഖലയായ കീഴായിക്കോണം എറിപാറയ്ക്ക് സമീപത്തെ വളവിലാണ് സുധാകരന്‍നായരുടെ വീട്. രണ്ട് നിലവീടിന്റെ ഒരു നില  റേഡ് നിരപ്പില്‍ നിന്നും താഴെയാണ്.ഇവിടെ അപകടങ്ങള്‍ പതിവായ സ്ഥലമാണ്.

Related posts