കുംബ്ലെ ബൗളര്‍മാരുടെ മനസറിയുന്നയാള്‍

fb-anilkumplayബാസറ്റേര്‍(സെന്റ് കിറ്റ്‌സ്): ബൗളര്‍മാരുടെ മനസ് അറിയാവുന്ന മുഖ്യപരിശീലകന്‍ അനില്‍ കുംബ്ലെയ്ക്കു മത്സരങ്ങളില്‍ ടീം ഇന്ത്യയെ ശരിയായ ദിശയിലേക്കു നയിക്കാനാകുമെന്ന് ഓഫ്‌സ്പിന്നര്‍ ആര്‍. അശ്വിന്‍. ബൗളര്‍മാരുടെ മാനസികാവസ്ഥ അറിയുക ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കുംബ്ലയെപ്പോലുള്ള ഒരാള്‍ക്ക് സാഹചര്യങ്ങളെ മനസിലാക്കി ശരിയായ ഉപദേശം നല്‍കാന്‍ കഴിയും. കുംബ്ലെ ബൗള്‍ചെയ്യുന്നതു കണ്ടാണു താന്‍ വളര്‍ന്നതെന്നും അശ്വിന്‍ പറഞ്ഞു.

നാലു ടെസ്റ്റുകളുള്ള പരമ്പര സ്വന്തമാക്കാനുള്ള തയാറെടുപ്പുകളെല്ലാം ടീം ഇന്ത്യ പൂര്‍ത്തിയാക്കി.വിന്‍ഡീസ് പിച്ചുകളില്‍ ആദ്യദിനങ്ങളിലൊന്നും സ്പിന്നര്‍മാര്‍ക്ക് എന്തെങ്കിലും ആനുകൂല്യം ലഭിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. മൂന്നാംദിവസം മുതല്‍ ചെറിയ മാറ്റമുണ്ടാകും. അതിനാല്‍ വിരസമാണെങ്കിലും മത്സരത്തില്‍ കഴിയുന്നത്ര സമയം പിടിച്ചുനില്‍ക്കുക മാത്രമാണ് വിജയത്തിലേക്കുള്ള വഴി-അശ്വിന്‍ പറഞ്ഞു.

അശ്വിനെക്കൂടാതെ അമിത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് വിന്‍ഡീസിലെത്തിയ ഇന്ത്യന്‍ സ്പിന്നര്‍മാര്‍. ആന്റിഗ്വയില്‍ അടുത്ത വ്യാഴാഴ്ച നടക്കുന്ന ആദ്യ ടെസ്റ്റിനു മുമ്പ് ഇന്ത്യ സെന്റ് കിറ്റ്‌സില്‍ രണ്ടാമത്തെ പരിശീലനമത്സരത്തിനിറങ്ങും. ജമൈക്ക, ഗ്രോസ് ഐലറ്റ്, ട്രിനിഡാഡ് എന്നിവിടങ്ങളിലാണ് മറ്റു ടെസ്റ്റുകള്‍ നടക്കുക.

Related posts