അനാഥനായ ഒരു ഒറാംഗ്ഉട്ടാന്‍ ഇന്തോനേഷ്യയില്‍ പുതിയൊരു വീട് കണ്ടെത്തിയിരിക്കുകയാണ്. ജോസ് എന്ന കുട്ടി ഒറാംഗിനെ അമ്മയുടെ പക്കല്‍ നിന്നു കള്ളന്മാര് തട്ടിക്കൊണ്ടുപോകുകയും മാര്‍ക്കറ്റില്‍ വില്‍ക്കുകയും ചെയ്തു. ഇവിടെ നിന്നു രക്ഷപ്പെട്ട ഇവന് ഇന്റര്‍നാഷണല്‍ ആനിമല്‍ റസ്ക്യൂ സെന്ററില്‍ എത്തിപ്പെട്ടത്.
ദുഖിതനായ ഒരു മനുഷ്യനെ അനുസ്മരിപ്പിക്കുന്ന പ്രവര്‍ത്തികളായിരുന്നു പിന്നീട് ഇവന് ചെയ്തത്. സ്വന്തം തല ഭിത്തിയിലിടിക്കുക, അമ്മയുടെ ആലിംഗനത്തെ ഓര്‍മിപ്പിക്കുന്ന വിധം സ്വയം കെട്ടിപ്പിടിക്കുക എന്നിവയെല്ലാം ഇവന് ചെയ്യുമായിരുന്നു. എന്നാല്‍, റെസ്ക്യൂ സെന്ററിലെ സ്നേഹപൂര്‍വമായ പരിചരണങ്ങള്‍ ഇവനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടു വരികയായിരുന്നു.
ഇപ്പോള്‍ ഇവിടുത്തെ ഏപ്പ് സ്കൂളിലെ വിദ്യാര്‍ഥിയാണു ഇവന്. ധാരാളം ഫ്രണ്ട്സിനെ സമ്പാദിച്ച ഇവന് ഭാവിജീവിതത്തിനു വേണ്ടിയുള്ള ട്രെയ്നിംഗിലാണ്. മനുഷ്യനും ഒറാംഗ്ഉട്ടാനും തമ്മില്‍ 78 ശതമാനവും സാമ്യങ്ങളാണെന്നാണു പറയപ്പെടുന്നത്. ഇത് ശരിവയ്ക്കുന്നതാണു ജോസിന്റെ ജീവിതയാത്ര.