ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും ലണ്ടനില്‍ ഷോപ്പിംഗിനെത്തിയത് വാര്‍ത്തയായി. കരീന ഇപ്പോള്‍ ഗര്‍ഭിണിയാണ്. കരീനയുടെ പ്രസവത്തീയതി ഡിസംബറിലാണ്. പിറക്കാനിരിക്കുന്ന കുഞ്ഞിന് ആവശ്യമായ സാധനങ്ങള്‍ മുന്‍കൂട്ടി വാങ്ങാനാണത്രേ താരദമ്പതികള്‍ ലണ്ടനിലെ പ്രശസ്തമായ ബേബി ഷോപ്പില്‍ എത്തിയത്. ഇന്റര്‍നാഷണല്‍ ഡിസൈനര്‍മാര്‍ രൂപകല്പന ചെയ്ത കുഞ്ഞു വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും മറ്റുമൊക്കെയാണ് ഇവര്‍ ഇവിടെനിന്നു വാങ്ങിയതെന്നു റിപ്പോര്‍ട്ടുകള്‍ വരുന്നു.
2012ലാണ് കരീനയുടെയും സെയ്ഫിന്റെയും വിവാഹം നടന്നത്. സെയ്ഫിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു കരീനയുമായുള്ളത്. ആദ്യ ഭാര്യ അമൃതസിംഗുമായി 2004ല്‍ സെയ്ഫ് വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ടു കുട്ടികളുണ്ട് സെയ്ഫിന്. സാറയും ഇബ്രാഹിമും. സാറ ഉടന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ്.
ഉഡ്ത പഞ്ചാബാണ് കരീനയുടേതായി അവസാനമായി പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിലെത്തുന്ന വിശാല്‍ഭരദ്വാജിന്റെ റംഗൂണിലാണ് സെയ്ഫ് അവസാനമായി അഭിനയിച്ചത്. കങ്കണ റണൗത്തും ഷാഹിദ് കപൂറുമാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.