കുടിവെള്ളത്തില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലക്കിയ സംഭവം: പ്രതിഷേധം വ്യാപകം

KKD-VISHAMമുക്കം: നൂറു കണക്കിന് കുടുംബങ്ങള്‍ കുടിവെളളത്തിനായി ആശ്രയിക്കുന്ന കാരശേരി ഗ്രാമപഞ്ചായത്തിലെ കാര മൂല ആറാം ബ്ലോക്കിലെ കിണറ്റില്‍ സാമൂഹിക വിരുദ്ധര്‍ വിഷം കലത്തിയ സംഭവത്തില്‍ പ്രതിഷേധം വ്യാപകമാവുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഗ്രാമപയായത്ത് പ്രസിഡന്റ് വി.കെ. വിനോദ് ,വൈസ് പ്രസിഡന്റ് വി.പി. ജമീല എന്നിവര്‍ ആവശ്യപെട്ടു.

രൂക്ഷമായ കുടിവെളളക്ഷാമം അനുഭവിക്കുന്ന പഞ്ചായത്തില്‍ ഒന്നര മാസത്തോളമായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടിവെ ഉള്ള വിതരണമാരംഭിച്ചിട്ട്. കാര മൂല ആറാം ബ്ലോക്ക്, ചോണാട് എന്നിവിടങ്ങളിലെ കിണറുകളില്‍ നിന്നായി എട്ടു വാഹനങ്ങളിലായായിരുന്നു കുടിവെളള വിതരണം. കഴിഞ്ഞ ദിവസം ആറാം ബോക്കില്‍ നിന്നും വിതരണത്തിനായി ശേഖരിച്ച വെളളം നിറവ്യത്യാസവും രൂക്ഷമായ ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിതരണക്കാരന്‍ പരിശോധിച്ചപ്പോഴാണ് എന്തോ രാവ വസ്തു വെള്ളത്തില്‍ കലര്‍ത്തിയതായി സംശയം തോന്നിയത്.

ഉടന്‍ കിണറ്റിലെ വെളളം പരിശോധിച്ചപ്പോള്‍ അതിന് കറുപ്പ് നിറമാണന്ന് വ്യക്തമായി.ഇതോടെ വിതരണം നിര്‍ത്തിവയ്ക്കുക യായിരുന്നു. വിഷം കലര്‍ന്നത് അറിയാതെ കുടിവെള്ളം വിതരണം ചെയ്തിരുന്നുവെങ്കില്‍ അത് വന്‍ ദുരന്തത്തിന് തന്നെ കാരണമായേനെ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കിണറ്റില്‍ നിന്ന് അദ്ദേഹത്തിന്റെ അനുമതിയോടെയാണ് പഞ്ചായത്ത് കുടിവെള്ളം വിതരണം ചെയ്തിരുന്നത്. കിണറ്റില്‍ വിഷം കലര്‍ന്നതോടെ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടിവെളള വിതരണവും നിലച്ചിട്ടുണ്ട്. നേരത്തെ ആറാം ബ്ലോക്കില്‍ വെള്ളം പമ്പ് ചെയ്യാനുപയോഗിച്ചിരുന്ന ജനറേറ്റര്‍, പമ്പ് സെറ്റ് എന്നിവയും നശിപ്പിച്ചിരുന്നു.

Related posts