കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകുന്നു;  തെ​ങ്ക​ര -മ​ണ്ണാ​ർ​ക്കാ​ട് കു​ടി​വെ​ള്ള​പ​ദ്ധ​തി പൈ​പ്പു​ലൈ​ൻ നി​ർ​മാ​ണം തു​ട​ങ്ങി

മ​ണ്ണാ​ർ​ക്കാ​ട്: തെ​ങ്ക​ര മ​ണ്ണാ​ർ​ക്കാ​ട് കു​ടി​വെ​ള്ള​പ​ദ്ധ​തി പൈ​പ്പു​ലൈ​ൻ നി​ർ​മാ​ണം തു​ട​ങ്ങി. കു​ടി​വെ​ള്ള​പ​ദ്ധ​തി പ​ദ്ധ​തി പ്ലാ​ന്‍റി​ൽ​നി​ന്നും പ്ര​ധാ​ന ടാ​ങ്ക് സ്ഥി​തി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​പ്പ​ടി​യി​ലേ​ക്കു​ള്ള പൈ​പ്പ് നി​ർ​മാ​ണ​മാ​ണ് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഫി​ൽ​റ്റ​റിം​ഗ് പ്ലാ​ന്‍റ്, മോ​ട്ടോ​ർ​പു​ര, നി​ർ​വ​ഹ​ണ ഓ​ഫീ​സ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ര​ണ്ടാം​ഘ​ട്ട​മാ​യു​ള്ള പ്ര​ധാ​ന പൈ​പ്പു സ്ഥാ​പി​ക്ക​ലാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. പു​ഴ​യി​ൽ​നി​ന്നും ഫി​ൽ​റ്റ​റിം​ഗ് പ്ലാ​ന്‍റി​ലേ​ക്കും അ​വി​ടെ​നി​ന്ന് പ്ര​ധാ​ന ടാ​ങ്കാ​യ ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ ടാ​ങ്കി​ലേ​ക്കു​ള്ള പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​യു​മാ​ണ് ന​ട​ക്കു​ന്ന​ത്. ന​ട​മാ​ളി​ക റോ​ഡി​ലൂ​ടെ​യാ​ണ് ഈ ​പൈ​പ്പു​ലൈ​ൻ ക​ട​ന്നു​പോ​കു​ന്ന​ത്.

ഗ​താ​ഗ​തംനി​യ​ന്ത്രി​ച്ചു ന​ട​മാ​ളി​ക റോ​ഡി​ന്‍റെ ന​ടു​ഭാ​ഗം വെ​ട്ടി​മു​റി​ച്ചാ​ണ് പൈ​പ്പു​ലൈ​ൻ സ്ഥാ​പി​ക്കു​ന്ന​ത്. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ലെ​ല്ലാം ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത് റോ​ഡ​രി​കി​ലൂ​ടെ​യാ​യി​രു​ന്നു. ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ചു നി​ർ​മി​ച്ച ന​ട​മാ​ളി​ക റോ​ഡ് എ​ഴു​പ​തു​ശ​ത​മാ​ന​ത്തോ​ള​മാ​ണ് വെ​ട്ടി​മു​റി​ച്ച​ത്.

പ​ദ്ധ​തി പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തോ​ടെ മ​ണ്ണാ​ർ​ക്കാ​ട്, തെ​ങ്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കു​ടി​വെ​ള്ള​പ്ര​ശ്ന​ത്തി​നും പ​രി​ഹാ​ര​മാ​കും. മു​പ്പ​തു​വ​ർ​ഷം​മു​ന്പു​ള്ള കു​ടി​വെ​ള്ള​പ​ദ്ധ​തി​യി​ൽ​നി​ന്ന് ന​ല്കു​വാ​ൻ ക​ഴി​യു​ന്ന​തി​ലേ​റെ ക​ണ​ക്്ഷ​നു​ക​ളാ​ണ് ന​ല്കി​യി​ട്ടു​ള്ള​ത്.

Related posts