കുടിവെള്ള വിതരണത്തിന് 836 കോടിയുടെ പദ്ധതി: മന്ത്രി പി.ജെ. ജോസഫ്

ekm-RUPEES (1)കളമശേരി: ജില്ലയിലെ കുടിവെള്ള വിതരണത്തിന് 836 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി.ജെ. ജോസഫ്. കളമശേരിയില്‍ നൂറ്റിമുപ്പത്തിയഞ്ച് ദശലക്ഷം ലിറ്റര്‍ പ്രതിദിന ശേഷിയുള്ള ജലവിതരണ വിപുലീകരണ പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശമാണ് കുടിവെള്ളം, ഈ സര്‍ക്കാര്‍ കുടിവെള്ള വിതരണത്തിന് പ്രധാന്യം നല്‍കിയിട്ടുണെ്ടന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഒന്‍പത് ജില്ലകള്‍ക്കായി നടപ്പിലാക്കുന്ന വന്‍കിട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 836 കോടി രൂപയുടെ പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കടുങ്ങല്ലൂര്‍, കരുമാല്ലൂര്‍, ആലങ്ങാട്, ചേന്ദമംഗലം എഴിക്കര, പള്ളിപ്പുറം, പറവൂര്‍, അങ്കമാലി, തുറവൂര്‍, കാലടി, പെരുമ്പാവൂര്‍, വേങ്ങോല, രായമംഗലം, ആലുവ, എടത്തല, കീഴ്മാട്, ചൂര്‍ണ്ണിക്കര, വേങ്ങൂര്‍, മടക്കുഴ, അശമന്നൂര്‍, മഴുവന്നുര്‍, കുന്നത്തുനാട്, വടവുകോട് എന്നിവടങ്ങളിലായിരിക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എംപി, എംഎല്‍എമാരായ ബെന്നി ബഹനാന്‍, ലുഡി ലൂയിസ്, ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.ജെ. കുര്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts