കുട്ടനാട്ടിലേത് സ്വന്തം കാര്യം നോക്കുന്ന എംഎല്‍എ : എ.എ. ഷുക്കൂര്‍

alp-shukkurരാമങ്കരി: കുട്ടനാട്ടിലേത് സ്വന്തം കാര്യം മാത്രം നോക്കുന്ന എംഎല്‍എയെന്ന് ഡിസിസി അധ്യക്ഷന്‍ എ.എ. ഷുക്കൂര്‍. വെളിയനാട് സ്വതന്ത്ര ജംഗ്ക്ഷനില്‍ ചേര്‍ന്ന യുഡിഎഫ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കുട്ടനാട്ടില്‍ നിരവധിപേര്‍ ചികിത്സാ സഹായത്തിനായി കാത്തിരിക്കുമ്പോഴാണ് അവരെ മറന്നു സര്‍ക്കാരില്‍നിന്നും 1.92 കോടിരൂപ ചികിത്സാ സഹായമായി വാങ്ങി എംഎല്‍എ തന്റെ കാര്യം നോക്കിയത്. മുഖ്യമന്ത്രിയുടെ ചികിത്സാനിധിയില്‍നിന്നും മാത്രമായി ആയിരംകോടി രൂപയുടെ സഹായമാണു സര്‍ക്കാര്‍ നല്‍കിയത്. കാരുണ്യ ലോട്ടറിയില്‍നിന്നു 1,200 കോടി രൂപയും നല്‍കി. എന്നാല്‍ കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ചികിത്സാ സഹായമായി നല്‍കിയത് വെറും 52 കോടി മാത്രമാണെന്നും ഷുക്കൂര്‍ പറഞ്ഞു.

നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് ചെയര്‍മാന്‍ തോമസുകുട്ടി മാത്യു, ജനറല്‍ കണ്‍വീനര്‍ കെ. ഗോപകുമാര്‍, സ്ഥാനാര്‍ഥി അഡ്വ. ജേക്കബ് ഏബ്രഹാം, കേരളകോണ്‍ഗ്രസ്-എം ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറം, വെളിയനാട് ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. കോമളവല്ലി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. സജീവ്, മണ്ഡലം ചെയര്‍മാന്‍ ഷിബു ലൂക്കോസ്, കണ്‍വീനര്‍ സി.വി. രാജീവ്, സാബു തോട്ടുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.

Related posts