കുതിരാന്‍ തുരങ്കം; രണ്ടാമത്തെ ബൂമറും എത്തിച്ചു

tcr-thurangomവടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ആറുവരിപാതയില്‍ കുതിരാനിലെ തുരങ്കനിര്‍മാണത്തിനു രണ്ടാമത്തെ ബൂമറെത്തി. ആന്ധ്രാപ്രദേശില്‍ നിന്നും ഇന്നലെയാണ് ഈ ഡ്രില്ലിംഗ് ജംബോ എത്തിയിട്ടുള്ളത്. ടണലുകളുടെ മറുഭാഗത്തെ (തൃശൂര്‍ വടക്കുംപാറ ഭാഗം) പണികള്‍ക്കായാണു രണ്ടാമത്തെ ബൂമര്‍ കൊണ്ടുവന്നിട്ടുള്ളത്. ഈ ഭാഗത്തെ മണ്ണുനീക്കി തുരങ്കനിര്‍മാണത്തിനുള്ള പണികള്‍ നടന്നുവരികയാണ്. ഈമാസം അവസാനത്തോടെ ബൂമര്‍ ഉപയോഗിച്ചുള്ള പണികള്‍ ആരംഭിക്കാമെന്ന് നേരത്തെ അധികൃതര്‍ പറഞ്ഞിരുന്നു.

മൂന്നുമാസംമുമ്പ് എത്തിച്ച മറ്റൊരു ബൂമറിന്റെ സഹായത്തോടെയാണ് ഇപ്പോള്‍ കുതിരാന്‍ ഇരുമ്പുപാലം ഭാഗത്തുള്ള ഇടതു തുരങ്കപ്പണികള്‍ നടക്കുന്നത്. ഈ ബൂമര്‍ ഉപയോഗിച്ചുതന്നെ വലതു തുരങ്കത്തിന്റെ പണികളും നടത്തും. രണ്ടു ഭാഗങ്ങളില്‍ നിന്നായി രണ്ടു ബൂമര്‍ ഉപയോഗിച്ചാണു തുരങ്കനിര്‍മാണം ഇനി വേഗത്തിലാക്കുക. അതേസമയം ഇടതു തുരങ്കം ഇതിനകം 140 മീറ്ററര്‍ പിന്നിട്ടു. വലതു തുരങ്കം എട്ടു മീറ്ററുമായിട്ടുണ്ട്.

Related posts