കുന്നത്തൂരിലും കൊട്ടാരക്കരയിലും പ്രശ്‌നബാധിത ബൂത്തുകള്‍

KNR-PATTALAMകൊല്ലം: ശാസ്താംകോട്ടയും കൊട്ടാരക്കരയിലും പ്രശ്‌നബാധിത ബൂത്തുകളേറി. ശാസ്താംകോട്ട: ഇലക്ഷന്‍കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ കുന്നത്തൂര്‍ നിയോജകമണ്ഡലത്തില്‍ ഒന്‍പത് അതീവപ്രശ്‌നബാധിതബൂത്തുകളും, 24 പ്രശ്‌നബാധിതബൂത്തുകളും ഉണ്ടെന്ന് കണ്ടെത്തി. അതിവപ്രശ്‌നബാധിതബൂത്തുകള്‍ ശൂരനാട്, മൈനാഗപ്പള്ളി പഞ്ചായത്തുകളിലെ തൃക്കുന്നപ്പുഴ എന്‍എസ്എം യുപിഎസിലെ 79, 80 ബൂത്തുകളും, പതാരം ശാന്തിനികേതം മോഡല്‍ എച്ച്എസിലെ 81, 82 ബൂത്തുകളും, കുമരംചിറ ഗവണ്‍മെന്റ് എല്‍പിഎസിലെ 83, 84 ബൂത്തുകളും, മൈനാഗപ്പള്ളി എസ്‌കെവി യുപിഎസിലെ 88, 89, 90 ബൂത്തുകളും ചേര്‍ന്ന ഒന്‍പത് ബൂത്തുകളാണ് അതീവ പ്രശ്‌നബാധിതബൂത്തുകളായി തരംതിരിച്ചിട്ടുള്ളത്. ഇവിടെ തെരഞ്ഞെടുപ്പിന്റെ സുഗമമായനടത്തിപ്പിന് കേന്ദ്രസേനയേയും വിന്യസിപ്പിക്കും.

പ്രശ്‌നബാധിതബൂത്തുകള്‍ പോരുവഴി പഞ്ചായത്തിലെ മലനട ദേവസ്വം ബില്‍ഡിംഗിലെ 20 ാം നമ്പര്‍ബൂത്ത്, ശാസ്താംകോട്ട പള്ളിശേരിക്കല്‍ എല്‍പിഎസിലെ 52, 53, 54, 55 എന്നീബൂത്തുകളും, ഭരണിക്കാവ് ജെഎംഎച്ച്എസിലെ ബൂത്തുകളായ 56, 57, 58 കരിംതോട്ടുവാ ഗവ.എല്‍പിഎസിലെ 71, 72 ബൂത്തുകളും, ശൂരനാട് വടക്ക് ഗവ.എച്ച്എസിലെ ബൂത്തുകളായ 11, 12 മൈനാഗപ്പള്ളി ചിത്തിരവിലാസം എല്‍പിഎസിലെ 103, 104, 105 കിഴക്കേകല്ലട പഞ്ചായത്തിലെ ചിറ്റുമല ബ്ലോക്കില്‍പെട്ട 142, 143 ചിറ്റുമല എല്‍എംഎസ് എല്‍പിഎസിലെ 151, 152 പവിത്രേശ്വരം പഞ്ചായത്തിലെ ശ്രീനാരായണഗുരു ഗവ.എല്‍പിഎസിലെ 153, 154 ബൂത്തുകള്‍ കെഎന്‍എംഎം സ്കൂളിലെ 163, 164 ബൂത്തുകള്‍ മാറനാട് ഈസ്റ്റ് വെല്‍ഫയര്‍ എല്‍പിഎസിലെ 173ാം നമ്പര്‍ ബൂത്തും പ്രശ്‌നബാധിതബൂത്തില്‍ ഉള്‍പ്പെടുന്നു.

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ഒമ്പത് ബൂത്തുകള്‍ പ്രശ്‌നബാധിതമെന്ന് പോലീസ് വിലയിരുത്തല്‍. ഇതില്‍ മൂന്ന് ബൂത്തുകള്‍ അതീവഗുരുതരമെന്നും പോലീസ് ഉന്നതകേന്ദ്രങ്ങള്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്‍എസ്എസ്എല്‍പിഎസ് പള്ളിക്കല്‍, ഗവ.എല്‍പിഎസ് കോട്ടാത്തല, ഗവ.എല്‍പിഎസ് അവണൂര്‍, ഡിവിയുപിഎസ്താഴത്തുകുളക്കട, എസ്എന്‍വി എല്‍പിഎസ് പാങ്ങോട്, ഗവ. എല്‍പിഎസ് അമ്പലക്കര, എംഎംഎല്‍പിഎസ് അണ്ടൂര്‍, ഡിവിയുപിഎസ് വയക്കല്‍, ഗവ. യുപിഎസ് തലച്ചിറ എന്നിവയാണ് പ്രശ്‌നബാധിത ബൂത്തുകള്‍. ഇതില്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് പോലീസ് വിലയിരുത്തിയിട്ടുള്ളത് ഗവ.എല്‍പിഎസ് കോട്ടാത്തല, ഗവ.എല്‍പിഎസ് അമ്പലക്കര, എംഎംഎല്‍പിഎസ് അണ്ടൂര്‍ എന്നിവയാണ്.

മുന്‍ വര്‍ഷം 75 ശതമാനത്തിലധികം പോളിംഗ് നടന്ന ബൂത്തുകള്‍, രാഷ്ട്രീയ സംഘട്ടനങ്ങള്‍ നടന്ന സ്ഥലങ്ങള്‍, മുന്‍കാലങ്ങളില്‍ അക്രമം നടന്ന ബൂത്തുകള്‍ ചില പ്രത്യേക സംഘടനകളുടെ സാന്നിധ്യം ഇവ പരിശോധിച്ചാണ് പ്രശ്‌നബാധിത ബൂത്തുകള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ ഗുരുതരമായിട്ടുള്ളതിന്റെയും അതീവ ഗുരുതരമായിട്ടുള്ളതിന്റെയും പ്രത്യേക വിവരശേഖരണമാണ് നടത്തിയിട്ടുള്ളത്. ഇത്തരം ബൂത്ത് പ്രദേശങ്ങളെല്ലാം ഇപ്പോള്‍തന്നെ പോലീസ് നിരീക്ഷണത്തിലാണ്. പ്രശ്‌നബാധ്യത ബൂത്തുകളില്‍ കേന്ദ്രസേനയേയും സായുധസേനയേയും വിന്വസിക്കും. ഹോട്ട്‌ലൈന്‍, വയര്‍ലെസ്, ഇന്റര്‍നെറ്റ്, വീഡിയോഗ്രാഫി സംവിധാനങ്ങള്‍ ബൂത്തുകളില്‍ ഏര്‍പ്പെടുത്തും. മുന്‍കാലങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളവരുടെ വിവരശേഖരണവും പോലീസ് നടത്തിയിട്ടുണ്ട്.

Related posts