കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയിലെഡോക്ടര്‍മാരുടെ കുറവ്; നിവേദനം നല്‍കി

alp-doctorശാസ്താംകോട്ട: കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്ള ഡോക്ടര്‍മാരെയും ജീവനക്കാരേയും നിയമിക്കണമെന്നും സ്‌പെഷ്യലിറ്റി കേഡര്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ.കെ.സോമപ്രസാദ്.എംപിയുടെ നേതൃത്വത്തില്‍  മന്ത്രി കെ.കെ.ഷൈലജക്ക് നിവേദനം നല്‍കി. കുന്നത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി കേഡര്‍ അനുവദിക്കുന്ന കാര്യം ഉടന്‍ പരിഗണിക്കാമെന്നും, ഒഴിവുള്ള തസ്തികകളില്‍ ഡോക്ടര്‍മാരേയും, മറ്റ് ജീവനക്കാരേയുംനിയമിക്കണമെന്ന ആവശ്യത്തില്‍ ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി  നേതാക്കള്‍ക്കും ജനപ്രതിനിധികള്‍ക്കും  ഉറപ്പുനല്‍കി.

പിജി കോഴ്‌സുകള്‍ കഴിഞ്ഞ ഡോക്ടര്‍മാര്‍ക്ക് മൂന്നു വര്‍ഷം കേരളത്തില്‍ സേവനം ചെയ്യുന്നതിനും അവര്‍ക്ക് കേരളത്തില്‍ നിയമനം നല്‍കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചു വരികയാണ്. ഈ നിര്‍ദേശം നടപ്പിലായാല്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ കുറവുകള്‍ നികത്തപ്പെടുമെന്നും മന്ത്രി കൂട്ടി ചേര്‍ത്തു. കോവൂര്‍ കുഞ്ഞുമോന്‍. എംഎല്‍എ.ജില്ലാ പഞ്ചായത്ത് വൈസ്.പ്രസിഡന്റ് എം.ശിവശങ്കരപ്പിള്ള, ആര്‍.എസ്.അനില്‍, ബ്ലോക്ക് പ്രസിഡന്റ്.എ. സുമ, വൈസ്.പ്രസിഡന്റ്. എസ്.ശിവന്‍പിള്ള എന്നിവരും നിവേദകസംഘത്തിലുണ്ടായിരുന്നു.

Related posts