കുന്നപ്പിള്ളിശേരി-എളവൂര്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം

alp-kudivellamനെടുമ്പാശേരി: കുന്നപ്പിള്ളിശേരി-എളവൂര്‍ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കുന്നപ്പിള്ളിശേരി പള്ളി വികാരി ഫാ. ജോസ് കാരാച്ചിറയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം ബന്ധപ്പെട്ട എല്ലാ ഭരണാധികാരികള്‍ക്കും നല്‍കിയതായി ഫാ. കാരാച്ചിറ അറിയിച്ചു. നടപടി ഉണ്ടാകാത്തപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്കരണം നടത്താന്‍ വരെ നാട്ടുകാര്‍ നിര്‍ബന്ധിതരാകുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കുന്നപ്പിള്ളിശേരി ലിഫ്റ്റ് ഇറിഗേഷനില്‍നിന്നും പമ്പു ചെയ്യുന്ന വെള്ളം എല്ലാ തോടുകളിലും എത്തിക്കുക, പാലപ്പുഴ ലിഫ്റ്റ് ഇറിഗേഷനിലെ വെള്ളം എളവൂര്‍ കുന്നപ്പിള്ളിശേരി ഭാഗങ്ങളില്‍ എത്തിക്കുക എന്നിവയാണ് നിവേദനത്തിലെ നിര്‍ദേശങ്ങള്‍.

Related posts