കേരളത്തില്‍ സമാന്തര സിനിമകളുടെ ഒരു സുവര്‍ണകാലം കൂടി കടന്നുവരികയാണ്. യുവത്വത്തിന്റെ ആര്‍ജവമുള്ള ഒരുകൂട്ടം കലാകാരന്മാര്‍ സജീവമായി കലാ പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. കൊല്ലം കൊട്ടിയത്ത് നല്ല സിനിമകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഒരുകൂട്ടം കലാകാരന്മാര്‍ തയ്യാറായി വന്നിരിക്കുന്നു. ഇവരുടെ നല്ല സിനിമ ചലച്ചിത്രവേദി ഒരു പരീക്ഷണ ചിത്രം തയ്യാറാക്കിയിരിക്കുന്നു. ‘കുന്നിറങ്ങിവരുന്ന ജീപ്പ്’ എന്ന ഇവരുടെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മാജിക്കല്‍ റിയലിസം ട്രീറ്റ്‌മെന്റില്‍ ഒരുക്കുന്ന മലയാളത്തിലെ ആദ്യ ചിത്രമാണിത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലര്‍ സ്വഭാവമുള്ള റോഡ് മൂവി എന്ന് വിശേഷിപ്പിക്കാം.
പൊതുജന പങ്കാളിത്തത്തോടെ നിര്‍മ്മിച്ച ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ ദിലീപ് ദാസ്, ജയസാഗര്‍ കൊട്ടിയം എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. നവാഗതനായ എം. ശ്രീജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം ഉടന്‍ തിയറ്ററിലെത്തും. നല്ല സിനിമ ചലച്ചിത്ര വേദി നിര്‍മിക്കുന്ന ‘കുന്നിറങ്ങിവരുന്ന ജീപ്പ്’ രചന – സംവിധാനം – എം. കെ ശ്രീജിത്ത്, സഹനിര്‍മാണം – മനോജ്കുമാര്‍ വി. കെ, ഛായാഗ്രഹണം – വിനോദ് കരിക്കോട്. ദിലീപ് ദാസ്, ജയസാഗര്‍ കൊട്ടിയം, തൃശൂര്‍ എം. ടി ആര്‍, അരുണ്‍ മുട്ടയില്‍, മിറാഷ്, ചാതുരി ചന്ദ്രഗീത, ജ്യോതിനായര്‍, ആതിര സുകുമാരന്‍, മുഹമ്മദ് സാധിഖ്, ജോംസണ്‍ ആലപ്പാട്ട് തുടങ്ങിയവര്‍ അഭിനയിക്കുന്നു.
-അയ്മനം സാജന്‍