ക​​​ർ​​​ഷ​​​ക​​​ദി​​​ന​​​ത്തി​​​ൽ അച്ഛനും മകനും ഒരേ ദിനം കർഷക അവാർഡ്; ആനന്ദമന്ദിരം ആ​​​ഹ്ലാ​​​ദ​​​ത്തി​​​ൽ

പൂ​​​വ​​​ന്തു​​​രു​​​ത്ത്: ഒ​​​രേ ദി​​​നം ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ ആ​​​ഹ്ലാ​​​ദ​​​ത്തി​​​ൽ അ​​​ച്ഛ​​​നും മ​​​ക​​​നും.കോ​​​ട്ട​​​യം പൂ​​​വ​​​ന്തു​​​രു​​​ത്ത് ആ​​​ന​​​ന്ദ​​​മ​​​ന്ദി​​​ര​​​ത്തി​​​ൽ വി.​​​എ​​​സ്. കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നും മ​​​ക​​​ൻ അ​​​യു​​​ഷ് കൃ​​​ഷ്ണ​​​യ്ക്കു​​​മാ​​​ണ് ഒ​​​രേ ദി​​​നം ക​​​ർ​​​ഷ​​​ക അ​​​വാ​​​ർ​​​ഡ് ല​​​ഭി​​​ച്ച​​​ത്.

കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​നു ക​​​ർ​​​ഷ​​​ക​​​മോ​​​ർ​​​ച്ച പ​​​ന​​​ച്ചി​​​ക്കാ​​​ട് മ​​​ണ്ഡ​​​ലം ക​​​മ്മി​​​റ്റി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ മി​​​ക​​​ച്ച സ​​​മ്മി​​​ശ്ര ക​​​ർ​​​ഷ​​​കനു​​​ള്ള അ​​​വാ​​​ർ​​​ഡും ആ​​​യു​​​ഷി​​​നു പ​​​ന​​​ച്ചി​​​ക്കാ​​​ട് പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ മി​​​ക​​​ച്ച കു​​​ട്ടി​​​ക്ക​​​ർ​​​ഷ​​​ക​​​നു​​​ള്ള അ​​​വാ​​​ർ​​​ഡു​​​മാ​​​ണ് ല​​​ഭി​​​ച്ച​​​ത്. ഇ​​​രു​​​വ​​​രും ഇ​​​ന്ന​​​ലെ ക​​​ർ​​​ഷ​​​ക​​​ദി​​​ന​​​ത്തി​​​ൽ അ​​​വാ​​​ർ​​​ഡ് ഏ​​​റ്റു​​​വാ​​​ങ്ങി.

പ​​​ശു, കോ​​​ഴി, താ​​​റാ​​​വ്, ഗി​​​നി, പ്രാ​​​വ്, മീ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​യും വി​​​വി​​​ധ പ​​​ച്ച​​​ക്ക​​​റി​​​ക​​​ളും ഇ​​​വ​​​ർ കൃ​​​ഷി ചെ​​​യ്യു​​​ന്നു​​​ണ്ട്. കൃ​​​ഷി​​​യി​​​ൽ പി​​​താ​​​വി​​​നൊ​​​പ്പ​​​മു​ള്ള സ​​​ജീ​​​വ പ​​​ങ്കാ​​​ളി​​​ത്തം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണ് ആ​​​യു​​​ഷി​​​ന് അ​​​വാ​​​ർ​​​ഡ് ന​​​ൽ​​​കി​​​യ​​​ത്.

മൂ​​​ലേ​​​ടം അ​​​മൃ​​​ത ഹൈ​​​സ്കൂ​​​ളി​​​ലെ ഏ​​​ഴാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് ആ​​​യു​​​ഷ് കൃ​​​ഷ്ണ. കൃ​​​ഷ്ണ​​​കു​​​മാ​​​റി​​​ന്‍റെ ഭാ​​​ര്യ മി​​​നു ആ​​​ർ. നാ​​​യ​​​രും മ​​​ക​​​ൾ അ​​​ദി​​​തി കൃ​​​ഷ്ണ​​​യും കൃ​​​ഷി​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഒ​​​പ്പ​​​മു​​​ണ്ട്.

Related posts

Leave a Comment