വന്യജീവിസങ്കേതങ്ങളും മൃഗശാലകളും സന്ദര്‍ശിക്കുമ്പോള്‍ അവിടുത്തെ ജീവികളുടെ ഫോട്ടോയെടുക്കുന്നതു സന്ദര്‍ശകരുടെ ഇഷ്ടപ്പെട്ട ഹോബിയാണ്. പക്ഷേ, എപ്പോഴും ഇങ്ങനെ ഫോട്ടോകള്‍ക്ക് പോസ് ചെയ്തു ബോറടിച്ച മൃഗങ്ങളുടെ അവസ്ഥ ഇവരാരെങ്കിലും ചിന്തിക്കാറുണേ്ടാ ? ഇനി മുതല്‍ ചിന്തിക്കേണ്ടി വരും. കാരണം, ക്ഷമ നശിച്ചാല്‍ മൃഗങ്ങള്‍ നിങ്ങള്‍ക്കു പണി തന്നേക്കാം. പ്രത്യേകിച്ച് വികൃതികളായ കുരങ്ങന്മാര്‍. ഇതാണ് ജപ്പാനിലെ ജിഗോകുഡാനി പാര്‍ക്കില്‍ സംഭവിച്ചത്.
മൊബൈല്‍ ഫോണുമായി തന്റെ ഫോട്ടോയെടുക്കാന്‍ ചെന്ന ഒരു ടൂറിസ്റ്റിന്റെ മൊബൈല്‍ ഫോണും തട്ടിയെടുത്തു ഇവന്‍ കടന്നുകളഞ്ഞു. ജപ്പാനിലെ മകാക് ഇനത്തില്‍പെട്ട ഇവന്റെ കൈയില്‍ കിട്ടിയത് നല്ല ഒന്നാന്തരം ഐ ഫോണ്‍ തന്നെ ആണ്. കുറേ നേരം ഇതു കൈയില്‍ പിടിച്ചു നീന്തി നടന്നു. കുറേക്കഴിഞ്ഞു ബോറടിച്ചപ്പോള്‍ അത് നദിയുടെ ആഴങ്ങളിലേക്കു വലിച്ചെറിയുകയും ചെയ്തു.