കണ്ണൂര്‍: സോളാര്‍ തട്ടിപ്പുകേസ് പ്രതിയായ സരിത നായര്‍ക്കെതിരേ കണ്ണൂര്‍ പോലീസ് നല്‍കിയ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതു 23 ലേക്ക് മാറ്റി. കുറ്റപത്രം നിലനില്‍ക്കുന്നതല്ലെന്നു ചൂണ്ടിക്കാട്ടി സരിതയുടെ അഭിഭാഷകന്‍ മുകുന്ദനാണ് ഹര്‍ജി നല്‍കിയത്. ഇന്നു രാവിലെ ഹര്‍ജി പരിഗണിച്ച കോടതി 23 ലേക്കു മാറ്റുകയായിരുന്നു.
കുറ്റപത്രം റദ്ദാക്കണമെന്ന സരിതയുടെ ഹര്‍ജി 23 ലേക്കു മാറ്റി
